Advertisement

SKN 40 ലഹരി വിരുദ്ധ കേരള യാത്ര; പത്തനംതിട്ട ജില്ലയിലെ പര്യടനം രണ്ടാം ദിനം

March 22, 2025
Google News 1 minute Read

ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നടത്തുന്ന ലഹരി വിരുദ്ധ കേരള യാത്ര ഇന്നും പത്തനംതിട്ട ജില്ലയിൽ പര്യടനം തുടരും. രണ്ടാം ദിനത്തിൽ ആറന്മുള, ഇലന്തൂർ, തിരുവല്ല എന്നിവിടങ്ങളിലാണ് പര്യടനം നടക്കുക. ലഹരി വിരുദ്ധ സദസ്സും വിദ്യാർത്ഥികളുമായുള്ള ക്യാമ്പസുകളിലെ കൂടിക്കാഴ്ചയും ഇന്നും തുടരും.

രാവിലെ ഏഴു മണിക്ക് ആറന്മുളയില്‍ നിന്ന് ഗുഡ് മോണിംഗ് ഷോയോടെയാണ് പരിപാടി ആംരഭിക്കുക. പത്തനംതിട്ടയിലെ രണ്ട് ദിവസത്തെ പര്യടനം ഇന്ന് അവസാനിക്കും. തുടര്‍ന്ന് ഇലന്തൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന കേരളയാത്ര ലഹരി വിരുദ്ധ സംഗമം സംഘടിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ഇലന്തൂർ ക്ലബിലെത്തുന്ന യാത്രയിൽ നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും പങ്കാളികളാകും.

വൈകിട്ട് മൂന്ന് മണിക്ക് തിരുവല്ല പുഷ്പഗിരി കോളേജിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിക്കും. തിരുവല്ല നഗരത്തിൽ പൊതുപരിപാടിയോടെ ഇന്നത്തെ യാത്ര സമാപിക്കും.

Story Highlights : SKN 40 second day at Pathanamthitta district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here