ലഹരിവിരുദ്ധ സന്ദേശം ജനമനസുകളില്‍ നിറച്ച SKN40 യാത്രയെ ഹൃദയത്തോട് ചേര്‍ത്ത് പത്തനംതിട്ട; നാളെ യാത്ര ആലപ്പുഴയില്‍

പത്തനംതിട്ടയുടെ ഹൃദയങ്ങളില്‍ ലഹരി വിരുദ്ധ സന്ദേശമെത്തിച്ച് SKN 40 ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കി. വന്‍വരവേല്പാണ് കേരളയാത്രയ്ക്ക് പത്തനംതിട്ട നല്‍കിയത്. യാത്ര നാളെ ആലപ്പുഴയില്‍ പ്രവേശിക്കും. പമ്പയാറുംപള്ളിയോടവും പടയണിയും വഞ്ചിപ്പാട്ടും ആറന്മുള കണ്ണാടിയുമടക്കം പത്തനംതിട്ടയുടെ സവിശേഷതകളെ തൊട്ടറിഞ്ഞുളള കേരളയാത്ര. ഇന്നലെ അടൂരില്‍ നിന്നും ആരംഭിച്ച് ലഹരിയ്‌ക്കെതിരായ സന്ദേശം പത്തനംതിട്ടക്കാരുടെ മനസ്സുകളില്‍നിറച്ച് യാത്ര ഇന്നും മുന്നേറി. ആറന്മുള ക്ഷേത്രത്തിനു മുന്നില്‍ നിന്നും മോണിംഗ് ഷോയോടെ ആയിരുന്നു തുടക്കം. (SKN40 anti drug campaign Pathanamthitta )
56വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വിമാനപകടത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ തോമസ് ചെറിയാന്റെ, കാരൂര്‍ സെന്റ് പീറ്റേഴ്‌സ് ഓര്‍ത്ത്‌ഡോക്‌സ് പള്ളിയിലെ ശവകുടീരം സന്ദര്‍ശിച്ചു. അതുകഴിഞ്ഞ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികളുമായി ലഹരി വിരുദ്ധ സംവാദം. മര്‍ത്തോമ്മ സഭയുടെയുടെ ആസ്ഥാനത്തെത്തി. സഭാ സെക്രട്ടറി എബി റ്റി മാമന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. വൈദികമേധാവികളെ യാത്രയുടെ പ്രധാന്യമറിയിച്ചു. നിര്‍ദ്ദേശങ്ങള്‍ തേടി. തിരുവല്ല കെഎസ്ആര്‍ടിസി പരിസരത്ത് നടന്ന സമാപന സദസ്സിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന പ്രകടനങ്ങള്‍.
ജനപ്രതിനിധികള്‍ക്കും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കും പുറമേ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യോഗക്ഷേമസഭ നേതാവ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങി നിരവധി പ്രമുഖര്‍ സമാപന സദസ്സില്‍ പങ്കാളികളായി. എഴുത്തുകാരന്‍ ബെന്യാമന്‍, ആന്റോ ആന്റണി എംപി, പ്രമോദ് നാരായണന്‍എംഎല്‍എ എന്നിവരും വിവിധ ഇടങ്ങളിലെത്തി കേരള യാത്രയ്ക്ക് പിന്തുണയറിയിച്ചു. ജില്ലയിലെ പോലീസ് – എക്‌സൈസ് മേധാവികളും എസ് കെ എന്‍ ഫോര്‍ട്ടിക്ക് ഒപ്പം ചേര്‍ന്നു.
Story Highlights : SKN40 anti drug campaign Pathanamthitta
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here