കർണാടകയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് 2 മലയാളി വിദ്യാർഥികൾ മരിച്ചു

കർണാടക ചിത്രദുർഗ്ഗയിൽ ഉണ്ടായ വാഹനാപകടത്തിൽ 2 മലയാളി വിദ്യാർഥികൾ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ, അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. ചിത്രദുർഗ്ഗ എസ്.ജെ.എം നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും.ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ചിത്രഗുര്‍ഗ ജെ.സി.ആര്‍ ജംഗ്ഷന് സമീപത്തുവെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Story Highlights : 2 Malayali students die in bike-bus collision in Karnataka
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here