SKN 40 ലഹരി വിരുദ്ധ കേരള യാത്ര; പര്യടനം ഇന്ന് ആലപ്പുഴ ജില്ലയിൽ

SKN@40 സംസ്ഥാന പര്യടനം ഇന്ന് ആലപ്പുഴ ജില്ലയിൽ. മാവേലിക്കര ടൗണിൽ നിന്ന് ആരംഭിക്കുന്ന മോണിംഗ് ഷോയിൽ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർക്കൊപ്പം മാവേലിക്കര മോട്ടോർ വാഹന വകുപ്പും വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്കൂളിലെ വിദ്യാർത്ഥികളും ലഹരി വിരുദ്ധ ക്യാമ്പയിനിൽ ഒപ്പം ചേരും.
24 കണക്റ്റും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ചേർന്ന് ആലപ്പുഴ ജില്ലയിൽ നിർമ്മിച്ചു നൽകുന്ന ആദ്യ വീടിന്റെ താക്കോൽദാനവും SKN നിർവഹിക്കും. ഓട്ടോ തൊഴിലാളികളുടെ ലഹരി വിരുദ്ധ യാത്രയ്ക്കൊപ്പം SKN ഉം 24 ടീമും മാവേലിക്കര സസ്യ മാർക്കറ്റിൽ എത്തിച്ചേരും.12 മണിക്ക് വലിയഴീക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലും വൈകിട്ട് മൂന്നുമണിക്ക് മണ്ണാറശാല ഗവൺമെന്റ് യുപി സ്കൂളിലും ലഹരി വിരുദ്ധ പരിപാടികൾ എസ് കെ എൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആലപ്പുഴ നഗരത്തിൽ കൈചൂണ്ടി മുക്കിൽ അവലൂക്കുന്ന് വായനശാലയിൽ ആണ് ജില്ലയിലെ ആദ്യദിന പര്യടനത്തിന്റെ സമാപന സമ്മേളനം.
Story Highlights : SKN 40 enters Alappuzha district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here