ഇതാണോ വാങ്ങാന്‍ നല്ല നേരം? സ്വര്‍ണവില ഇന്നും ഇടിഞ്ഞു; 5 ദിവസം കൊണ്ട് കുറഞ്ഞത് 1000 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചായ അഞ്ചാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണവില 65,480 രൂപയിലേക്ക് താഴ്ന്നു. ഗ്രാമിന് 30 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8310 രൂപയുമായി. റെക്കോര്‍ഡ് വിലയില്‍ നിന്ന് അഞ്ച് ദിവസം കൊണ്ട് ആയിരം രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഒരു ഗ്രാം സ്വര്‍ണവിലയില്‍ 125 രൂപയുടെ കുറവും രേഖപ്പെടുത്തി. (gold price falls march 25, 2025)
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ട്രംപ് തീരുമാനം മയപ്പെടുത്തിയത് ഉയര്‍ന്ന സ്വര്‍ണവില തിരിച്ചിറങ്ങാന്‍ കാരണമായെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.
Story Highlights : gold price falls march 25, 2025
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here