‘മാതൃകാപരമായ പ്രവർത്തനം’; SKN 40 യാത്രയെ പ്രശംസിച്ച് മന്ത്രി വി.ശിവന്‍കുട്ടി

ലഹരിക്കെതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നടത്തുന്ന ജനകീയ യാത്രയെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ട്വന്റിഫോറിന്റേതെന്ന് മാതൃകാപരമായ പ്രവർത്തനമാണ്, വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ പ്രത്യക പദ്ധതികൾ നടത്തിവരികയാണെന്നും, കൂട്ടായി നിന്ന് വിപത്തിനെ നേരിടാമെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
അതേസമയം SKN 40 കേരളാ യാത്ര ഇടുക്കി ജില്ലയിൽ പര്യടനം നടത്തുകയാണ്. ഹൈറേഞ്ചിന്റെ കവാടമായ തൊടുപുഴയിൽ നിന്നാണ് ജില്ലയിലെ യാത്രയുടെ തുടക്കം. മുൻസിപ്പൽ ബസ്റ്റാൻഡിൽ നൂറുകണക്കിനാളുകൾ യാത്രയുടെ ഭാഗമായി. തൊടുപുഴ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ യാത്രയെത്തി. ന്യൂമാൻ കോളജിൽ യാത്രയ്ക്കൊപ്പം വിദ്യാർത്ഥികളും അധ്യാപകരും ചേർന്നു.
ആംബുലൻസ് തൊഴിലാളികളുടെ സംഘടന യാത്രയ്ക്ക് ഐക്യദാർഢ്യവുമായി എത്തി.തൊടുപുഴ അൽ അസർ കോളേജിലും ലഹരി വിരുദ്ധ യാത്രയെത്തി. മൂലമറ്റം സെന്റ് ജോസഫ് കോളജിലും, മങ്ങാട്ടുകവലയിലും നടക്കുന്ന പരിപാടികളോടെ ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാകും.
Story Highlights : Minister V Sivankutty praises SKN 40 journey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here