കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അലുവ അതുല്‍, പങ്കജ്, രാജപ്പന്‍, പ്യാരി, മൈന എന്ന ഹരി, രാജപ്പന്‍ എന്ന രാജീവ് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പ്രതികള്‍ ഉടന്‍ പിടിയിലായേക്കുമെന്നാണ് സൂചന.
ഗുണ്ടാ നേതാവ് ജിം സന്തോഷിനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തുകയും ഗുണ്ടാസംഘത്തില്‍ ഉള്‍പ്പെട്ട വവ്വാക്കാവ് സ്വദേശി അനീറിനെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. ഇവരില്‍ പങ്കജ്, അലുവ അതുല്‍, രാജപ്പന്‍ എന്ന രാജീവ്, പ്യാരി എന്നിവര്‍ ലഹരിക്കേസുകളിലടക്കം ഉള്‍പ്പെട്ട കൊടു ക്രിമിനലുകളാണെന്നാണ് പൊലീസ് പറയുന്നത്. നാലു പേരും കാപ്പ കേസ് പ്രതികകളാണ്. മൈന ഹരിയ്ക്കതിരെയും വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ അനീറിന്റെ മൊഴിയാണ് പ്രതികളിലേക്ക് എത്താന്‍ നിര്‍ണായകമായത്.
സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 18 പേരടങ്ങുന്ന അന്വേഷണസംഘം ജില്ലയ്ക്ക് അകത്തും പുറത്തുമായി പ്രതികള്‍ക്കായി വല വിരിച്ചിരിക്കുകയാണ്. പ്രതികള്‍ ആരും തന്നെ ജില്ല വിട്ട് പോയിട്ടില്ല എന്നാണ് സൂചന. കൃത്യത്തിന് വാഹനംവിട്ടു നല്‍കിയ കുക്കു എന്ന മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു.
Story Highlights : Karunagappally murder case: Photos of suspected released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here