Advertisement

കരുനാഗപ്പള്ളി കൊലപാതകം: പ്രതികളെ പിടി കൂടാനാകാതെ പൊലീസ്

March 28, 2025
Google News 2 minutes Read
Karunagapally-murder

കൊല്ലം കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവായ സന്തോഷിനെ കൊലപ്പെടുത്തിയ പ്രതികളെ പിടി കൂടാന്‍ കഴിയാതെ പൊലീസ്. സംഭവം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും പ്രതികള്‍ക്കായി പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘം അന്വേഷണം കൊല്ലം – ആലപ്പുഴ ജില്ലകളില്‍ പരിശോധന തുടരുകയാണ്. അതേസമയം കൊല്ലപ്പെട്ട സന്തോഷിന്റെ സംസ്‌കാരം ഇന്ന് നടന്നേക്കും. ഇതേ കൊലയാളി സംഘത്തിന്റെ ആക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീറിന്റെ വിശദമൊഴിയും ഇന്ന് പ്രത്യേക സംഘം രേഖപ്പെടുത്തും.

കൊലപാതക സംഘത്തെ ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. വയനകം ഗുണ്ടാസംഘമാണ് കൊലപാതകത്തിനും അതിന് ശേഷം ഉണ്ടായ അക്രമത്തിനും പിന്നിലെന്ന് പോലീസ് പറയുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം പിടികൂടുന്നതിനിടയില്‍ രണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു.

Read Also: മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള റിവിഷന്‍ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ഇന്നലെ പുലര്‍ച്ചെ 2.15 ഓടെയാണ് കരുനാഗപ്പള്ളിയെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. ഗുണ്ടാ നേതാവായ സന്തോഷിനെ കാറിലെത്തിയ 4 അംഗ സംഘം വീടിന് നേരെ തോട്ടയെറിഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ച ശേഷം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു.

തന്നെ കൊല്ലാന്‍ ആരോ എത്തിയെന്നും പൊലീസിനെ വിളിക്കാനും സന്തോഷ് ആവശ്യപ്പെട്ടുവെന്ന് സുഹൃത്ത് ട്വന്റിഫോറിനോട് പറഞ്ഞു. സന്തോഷിനെ കൊലപ്പെടുത്തിയ ശേഷം വവ്വാക്കാവില്‍ എത്തിയ കൊലയാളി സംഘം അനീറെന്ന യുവാവിനെയും വെട്ടിപരുക്കേല്‍പ്പിച്ചു. അലുവ അതുല്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘമാണ് തന്നെ അക്രമിച്ചതെന്ന് അനീര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവില്‍ പോയ സംഘം വയനകത്ത് കാര്‍ ഉപേക്ഷിച്ച് പൊലീസിനെ കബളിപ്പിച്ച് കടന്ന് കളഞ്ഞു.

Story Highlights : Karunagappally murder: Police unable to arrest the accused

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here