SKN 40 കേരള യാത്രക്ക് എറണാകുളം ജില്ലയിൽ വൻ പിന്തുണ; രണ്ടാം ദിന പര്യടനം പൂർത്തിയായി

ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ നയിക്കുന്ന കേരളയാത്രക്ക് എറണാകുളം ജില്ലയിൽ വൻ പിന്തുണ. രണ്ടാം ദിന പര്യടനം ഹൈക്കോർട്ട് വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ആലുവയിലെ പൊതുയോഗത്തോടെ ഇന്നത്തെ പര്യടനം പൂർത്തിയായി. നാളെ രാവിലെ തൃപ്പൂണിത്തുറയിൽ നിന്ന് ജില്ലയിലെ യാത്ര പുനരാരംഭിക്കും.
ഹൈകോർട്ട് വാട്ടർ മെട്രോ സ്റ്റേഷനിൽ വ്യാപാരികളും വിദ്യാർഥികളും നാട്ടുകാരും കേരള യാത്രക്ക് ഐക്യദാർഢ്യവുമായെത്തി. ലഹരി വ്യാപനത്തിനെതിരെ എറണാകുളം സെന്റ്. ആൽബർട്സ് കോളേജിലെ വിദ്യാർത്ഥികളുടെ ഉറച്ച ശബ്ദമുണ്ടായി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യയും യാത്രയുടെ ഭാഗമായി.
കൊച്ചി മെട്രോ എംഡി ലോകനാഥ് ബഹ്റ കേരള യാത്രക്ക് പിന്തുണയുമായി എത്തി. യാത്ര പുരോഗമിക്കവേ ലഹരി വ്യാപനം തടയാനുള്ള നിർദേശങ്ങൾ ജനങ്ങൾ ട്വന്റിഫോറുമായി പങ്കുവച്ചു. കേരള യാത്രക്ക് പിന്തുണയുമായി നർക്കോട്ടിക്സ് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൽ സലാം, കൊച്ചി മേയർ എം അനിൽകുമാർ ഉൾപ്പടെയുള്ളവരും വിവിധ സംഘടനകളുമെത്തി. വൈകുന്നേരം ആലുവയിൽ ജനകീയ പങ്കാളിത്തത്തോടെ പൊതുയോഗത്തോടെ ഇന്നത്തെ യാത്ര സമാപിച്ചു.
Story Highlights : SKN 40 Kerala Yatra Ernakulam district second day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here