Advertisement

‘എന്തിലും ഏതിലും മുഖ്യമന്ത്രി സംഘപരിവാറിനെ കുറ്റം പറയാൻ ശ്രമിക്കുന്നു, അതിന്റെ കാലം കഴിഞ്ഞു’: രാജീവ് ചന്ദ്രശേഖർ

March 30, 2025
Google News 2 minutes Read

വഖഫ് ബില്ലിൽ KCBC നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ കോൺഗ്രസ് മുസ്ലിംലീഗ്, ഇടത് എംപി മാരോട് വഖഫ് ബില്ലിനെ പിന്തുണക്കണം എന്ന് അഭ്യർത്ഥിക്കുന്നു. മൻ കീ ബാത്ത് ഊർജ്ജവും പ്രചോദനവും നൽകുന്നു.

പ്രിയങ്ക ഗാന്ധിയും, കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർമാരും പിന്തുണച്ച് മുനമ്പത്തിലേ ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണം. തൃണമൂൽ കോണ്ഗ്രസിന് കേരളത്തിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിയും എന്ന് കരുതുന്നില്ല. ഗോവയിലും ഡൽഹിയിലും TMC പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വിഷയങ്ങളിലും താൻ സംവാദത്തിനു തയ്യാർ, എന്നാൽ LDF സർക്കാർ 9 വർഷം എന്ത് ചെയ്തു എന്നും ചർച്ച ചെയ്യണം. ആശ വർക്കേഴ്സിന് നൽകേണ്ട പണം കൊടുത്താൽ എന്താ. കേന്ദ്രവും കേരളവും തമ്മിലുള്ള തർക്കത്തിൽ സഹിക്കേണ്ടത് ആശ വർക്കേഴ്സ് ആണോ. എന്തിലും ഏതിലും സംഘപരിവാറിനെയാണ് മുഖ്യമന്ത്രി കുറ്റം പറയാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിന്റെ കാലം കഴിഞ്ഞു. മോദി പറഞ്ഞത് എല്ലാവർക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നാണ്. കേരളത്തെ അതിൽ നിന്നും മാറ്റി നിർത്താൻ ആകില്ല. ബിഹാറിലും യുപിയിലുള്ള വികസനം എന്തുകൊണ്ട് കേരളത്തിൽ വരുന്നില്ല. വികസനത്തിൽ രാഷ്ട്രീയം കൊണ്ട് വന്ന ഫുട്ബോൾ ആകാൻ തങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : Rajeev Chandrasekhar against CPIM Pinarayi Vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here