Advertisement

സിനിമാക്കാരെ BJP വിരട്ടുകയാണ്, കോൺഗ്രസ് പാർട്ടിയെ അപമാനിക്കുന്ന സിനിമകൾ ഞങ്ങൾ ബഹിഷ്കരിക്കാറില്ല: സന്ദീപ് വാര്യർ

March 30, 2025
Google News 1 minute Read

സിനിമാക്കാരെ ബിജെപി വിരട്ടുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ 24നോട്. വിദ്വേഷ സിനിമകൾ പടച്ചുവിടുന്നവരാണ് അസഹിഷ്‌ണുത കാണിക്കുന്നത്. കോൺഗ്രസ് പാർട്ടിയെ അപമാനിക്കുന്ന സിനിമകൾ ഞങ്ങൾ ബഹിഷ്കരിക്കാറില്ല. ബി ജെ പിയുടെ നേതാക്കൾ നാലു ദിവസത്തിനകം പലതവണയാണ് നിലപാട് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

ഞാൻ മനസ്സിലാക്കുന്നിടത്തോളം സിനിമ ഒരു കച്ചവട സിനിമ മാത്രമാണ്. അത്തരം എത്രയോ സിനിമകൾ ഇറങ്ങിപ്പോകുന്നു. കേന്ദ്രസർക്കാരിൻ്റെ നയങ്ങളെ വിമർശിക്കുന്ന സിനിമകൾ തമിഴിലും ഇറങ്ങിയിട്ടുണ്ട്. ഏന്നാൽ ഇതുപോലെ അസഹിഷ്ണുത മറ്റൊരു സിനിമയ്ക്ക് നേരെയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

തമിഴ് തെലുങ്ക് സിനിമകളെ സാമ്പത്തിക വലിപ്പംകൊണ്ട് വെല്ലുവിളിക്കുന്നു എന്നത് മാത്രമാണ് ആ സിനിമയുടെ പ്രത്യേകത. മുരളി ഗോപിയും പൃഥ്വിരാജും തങ്ങൾക്ക് തോന്നുന്ന ഒരു സിനിമയെടുത്ത് വച്ചു . അത് ആവശ്യമുള്ളവർ കാണട്ടെ.

ആവശ്യമില്ലാത്തവർ കാണാതിരിക്കട്ടെ. രാഷ്ട്രീയമായി വിമർശിക്കേണ്ടവർ രാഷ്ട്രീയമായി വിമർശിക്കട്ടെ. അതിനപ്പുറം സിനിമയെ ഭീഷണിപ്പെടുത്തി വീണ്ടും എഡിറ്റ് ചെയ്യിപ്പിക്കുന്നതൊക്കെ ഒന്നാന്തരം ഫാസിസമാണ്. ബഹിഷ്കരണ ആഹ്വാനവും ജനാധിപത്യത്തിന് യോജിച്ച ശൈലിയല്ലെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights : Sandeep Varier against BJP on Empuraan Movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here