SKN 40 കേരള യാത്ര പതിനഞ്ചാം ദിനത്തിൽ; എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും

എസ്കെഎൻ 40 കേരള യാത്ര പതിനഞ്ചാം ദിനത്തിൽ. എറണാകുളം ജില്ലയിലെ എസ്കെഎൻ 40 യാത്രയുടെ മൂന്നാം ദിനമായ ഇന്ന് ശ്രീ പൂർണ്ണത്രേയീശ ക്ഷേത്രത്തിനു മുൻപിൽ നിന്ന് ഗുഡ്മോണിങ് വിത്ത് ആർ ശ്രീകണ്ഠൻ നായർ മോണിംഗ് ഷോയോടെ തുടങ്ങും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി വൈകുന്നേരം അങ്കമാലിയിൽ ജനകീയ പങ്കാളിത്തത്തോടെ പൊതുയോഗം സംഘടിപ്പിച്ചാണ് സമാപനം.
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയുടെ ഭാഗമാകും. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങൾ,ഡോ. ജോ ജോസഫ്, തൃക്കാക്കര അസി. കമ്മീഷ്ണർ പിവി ബേബി എന്നിവർ SKN 40 യാത്രയുടെ ഭാഗമാകും. രാവിലെ തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൽ മോർണിംഗ് ഷോ അവസാനിക്കും. ശേഷം എം ജി റോഡ് ജോയ് ആലുക്കാസ്, പാലാരിവട്ടം സൈലം സെന്റർ, ക്രൗൺ പ്ലാസാ ഹോട്ടൽ, അങ്കമാലി മൈജി ഷോറൂം തുടങ്ങി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ യാത്ര പര്യടനം നടത്തും.
രാത്രി 7 മണിക്ക് അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിൽ നടക്കുന്ന പൊതുയോഗത്തോടെ എറണാകുളം ജില്ലയിലെ പര്യടനം അവസാനിക്കും. ലഹരി വിരുദ്ധ യാത്രയ്ക്ക് ഐക്യദാർഢ്യവുമായി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി സംഘടനകളും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമാവും. നാളെ ചാലക്കുടിയിൽ നിന്ന് തൃശ്ശൂർ ജില്ലാ പര്യടനം ആരംഭിക്കും.
Story Highlights : SKN 40 Kerala Yatra enters 15th day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here