‘മദ്യപിച്ചിട്ടില്ലെന്ന് അവര്‍ക്ക് ബോധ്യമായി’, ബ്രെത്ത് അനലൈസർ പരിശോധനയിൽ KSRTC ആസ്ഥാനത്തെത്തി തെളിയിച്ച് ഡ്രൈവർ, 24 IMPACT

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ഷിബീഷ് ബ്രെത്ത് അനലൈസര്‍ പരിശോധനയിലൂടെ മദ്യപിച്ചെന്ന് കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കെഎസ്ആര്‍ടിസി ആസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ ഹോമിയോ മരുന്ന് കഴിച്ചപ്പോള്‍ മദ്യപിച്ചതിന് തുല്യമായി ബ്രെത്ത് അനലൈസര്‍ റിസള്‍ട്ട് നല്‍കി. ഇതോടെ ഷിബീഷിനെതിരെ നടപടി വേണ്ടെന്ന തീരുമാനത്തിലാണ് കെഎസ്ആര്‍ടിസി. ട്വന്റി ഫോർ IMPACT.
കഴിഞ്ഞ ദിവസം ഡ്യൂട്ടിയ്ക്ക് എത്തിയപ്പോഴായിരുന്നു മദ്യപിക്കാത്ത ഷിബീഷിനെ മദ്യപിച്ചതായി ബ്രെത്ത് അനലൈസര്‍ പരിശോധനയില്‍ കണ്ടെത്തിയത്. എന്നാല്‍ ഹോമിയോ മരുന്ന് കഴിച്ചതാണെന്ന് അറിയിച്ചതോടെ ഷിബീഷിനെ തിരുവനന്തപുരത്തേയ്ക്ക് വിളിപ്പിച്ചു. മെഡിക്കല്‍ ബോര്‍ഡിനും ഇ ഡി വിജിലന്‍സിനും മുന്നില്‍ ഹാജരായ ഷിബീഷിനെ ഹോമിയോ മരുന്ന് കഴിക്കാതെ ആദ്യം പരിശോധിച്ചു. മദ്യപിച്ചിട്ടില്ലെന്ന് റിസള്‍ട്ട് വന്നു. പിന്നീട് ഹോമിയോ മരുന്ന് കഴിച്ച 5 മിനിട്ടിന് ശേഷം പരിശോധിച്ചപ്പോള്‍ ബ്രെത്ത് അനലൈസറില്‍ 5 ശതമാനം ആല്‍ക്കഹോള്‍ അംശം ഉള്ളതായി റിസള്‍ട്ട് നല്‍കി. ഇതോടെ മദ്യപിച്ചിട്ടില്ലെന്ന ഷിബീഷിന്റെ വാദം ശരിയാണെന്ന വിലയിരുത്തലില്‍ കെഎസ്ആര്‍ടിസി എത്തുകയായിരുന്നു. മുന്‍പ് മദ്യപിച്ചെന്ന് കണ്ടെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നുവെങ്കിലും ഷിബീഷിനെതിരെ നടപടി വേണ്ടെന്നാണ് തീരുമാനം.
Story Highlights : Breathalyzer error; KSRTC driver found not drunk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here