Advertisement

കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആദിവാസി യുവാവ് തൂങ്ങി മരിച്ച സംഭവം; അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയപാർട്ടികൾ

April 1, 2025
Google News 3 minutes Read
kalpetta

വയനാട് കൽപ്പറ്റ പൊലീസ് സ്റ്റേഷൻ ശുചിമുറിയിൽ ദിവാസി യുവാവ് ഗോകുൽ തൂങ്ങി മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും കോൺഗ്രസും ബിജെപിയും. സംഭവത്തിൽ പൊലീസിന് വിളിച്ച് സംഭവിച്ചിട്ടുണ്ട് എന്നുള്ളതാണ് മനസ്സിലാക്കുന്നത്. സ്റ്റേഷനിലെ സിസിടിവി പരിശോധിക്കണം എന്ന് KPCC എക്സിക്യുട്ടീവ് അംഗം പി പി ആലി ആവശ്യപ്പെട്ടു.

ശുചിമുറിയിലേക്ക് പോകുമ്പോൾ എന്തുകൊണ്ടാണ് ഉദ്യോഗസ്ഥർ ഒപ്പം പോകാതിരുന്നത്. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ പറഞ്ഞു. പൊലീസ് കസ്റ്റഡിയിൽ ഇരിക്കുമ്പോഴാണ് യുവാവ് മരിച്ചിട്ടുള്ളത്. ഉന്നതതല അടിയന്തര അന്വേഷണമാണ് കേസിൽ വേണ്ടത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സംഭവം വയനാട് പൊലീസ് സൂപ്രണ്ട് തന്നെ അന്വേഷണം നടക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. അതിൽ കൃത്യമായ വിവരം പുറത്തു വരട്ടെ.
പൊലീസ് ബന്ധുക്കളെ വിവരം അറിയിച്ചതാണ്. അവർ സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിനിടയാണ് ഈ സംഭവം ഉണ്ടായതെന്ന് സിപിഐഎം ഏരിയാസെക്രട്ടറി വി ഹാരിസ് വ്യക്തമാക്കി.

Read Also: താമരശ്ശേരി ഷഹബാസ് വധക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷേ പരിഗണിക്കുന്നത് മാറ്റി

അതേസമയം, ഗോകുലിനെ കസ്റ്റഡിയിലെടുത്തത് സംശയം തോന്നിയതിനാണെന്നും കേസിൽ ഇയാളെ പ്രതി ചേർത്തിരുന്നില്ലെന്നും വയനാട് എസ് പി പറഞ്ഞു. പോക്സോ കേസ് ആയതിനാൽ പരിശോധനകൾ നടത്താനായിട്ടാണ് ഗോകുലിനെ സ്റ്റേഷനിൽ കൊണ്ടുവന്നതെന്നും ഇരുവരെയും കണ്ടെത്തിയ വിവരം വീട്ടുകാരെ അറിയിച്ചിരുന്നതായും എസ് പി വ്യക്തമാക്കി.

അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി പുതിയപാടി വീട്ടിൽ ചന്ദ്രൻ – ഓമന ദമ്പതികളുടെ മകൻ ഗോകുൽ (18) ആണ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ രാവിലെ ഫുൾ സ്ലീവ് ഷർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അഞ്ച് ദിവസം മുമ്പ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും യുവാവിനെയും കാണാതായിരുന്നു. അന്വേഷണത്തിനിടെ കോഴിക്കോട് നിന്ന് ഇന്നലെ വൈകിട്ടോടെയാണ് ഇരുവരെയും കണ്ടെത്തിയത്.

Story Highlights : Incident of tribal youth hanging himself in Kalpetta police station toilet; Political parties demand investigation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here