Advertisement

കര്‍ണാടകയില്‍ ഡീസല്‍ വില രണ്ട് രൂപ കൂട്ടി

April 1, 2025
Google News 2 minutes Read

ഡീസലിൻ്റെ വില്പന നികുതി കൂട്ടി കർണാടക സർക്കാർ. 18.44 ശതമാനത്തിൽ നിന്നും 21.17 % ആയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റർ ഡീസലിന് രണ്ട് രൂപ വർധിക്കും. ഇന്നുമുതൽ 91.02 രൂപയാകും ഡീസലിന്റെ വില. അയൽ സംസ്ഥാനങ്ങളിലേക്കാൾ വില കുറവാണെന്നാണ് സർക്കാർ വാദം.

ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി, വസ്തു നികുതി, പാൽ എന്നിവയുടെ വിലയും വർധിപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സർക്കാർ ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കഴിഞ്ഞ ജൂണിലാണ് അവസാനമായി കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധനവ് ഉണ്ടായത്. അന്ന് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയും വര്‍ധിപ്പിച്ചിരുന്നു.

Story Highlights : Karnataka: Diesel price to increase as state govt hikes sales tax

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here