Advertisement

പൊന്നിന് ഇത്രയ്ക്കായോ? ഇന്നും റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണക്കുതിപ്പ്

April 1, 2025
Google News 2 minutes Read
Kerala gold price record prike hike april 01

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. സംസ്ഥാനത്തെ സ്വര്‍ണവില 68000ന് മുകളിലെത്തി. ഇന്ന് പവന് 680 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,080 രൂപയായി. ഗ്രാമിന് 85 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. സ്വര്‍ണം ഗ്രാമിന് 8510 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. (Kerala gold price record prike hike april 01)

മാര്‍ച്ച് മാസം മാത്രം സംസ്ഥാനത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 3880 രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. ഇറക്കുമതിച്ചുങ്കവുമായി ബന്ധപ്പെട്ട് ട്രംപ് കടുംപിടുത്തം തുടരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നത്. യുക്രൈന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ റഷ്യന്‍ എണ്ണയ്ക്ക് ഇറക്കുമതിത്തീരുവ ഉയര്‍ത്തുമെന്ന ഭീഷണി കൂടി വന്ന പശ്ചാത്തലത്തില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നൊരു ഭീമമായ കുറവ് പ്രതീക്ഷിക്കാനാകില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Read Also: എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് കേരളത്തില്‍ നിന്നുള്ള ഇടത്, കോണ്‍ഗ്രസ് എംപിമാര്‍; ഇരുസഭകളിലും നോട്ടീസ്

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Story Highlights : Kerala gold price record prike hike april 01

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here