Advertisement

അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ച സംഭവം; മകനുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്ത് പൊലീസ്

April 2, 2025
Google News 2 minutes Read

കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിൽ മകൻ അമ്മയെ കുക്കറിന്റെ അടപ്പ് കൊണ്ട് തലയ്ക്ക് അടിച്ച സംഭവത്തിൽ കേസ് എടുത്ത് ബാലുശ്ശേരി പൊലീസ്. മകൻ രദിൻ, ഭാര്യ ഐശ്വര്യ , ഭർത്താവ് ഭാസ്കരൻ എന്നിവരാണ് പ്രതികൾ. തലക്കും അടിവയറ്റിലും പരുക്കേറ്റ രതി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

കഴുത്ത് കുത്തിപ്പിടിച്ചെന്നും രതി പറയുന്നു. സ്വത്ത് തർക്കത്തെ തുടർന്നാണ് മകൻ അമ്മയെ ആക്രമിച്ചത്. ഞായറാഴ്ചയാണ് മകൻ ​ഗൾഫിൽ നിന്ന് എത്തിയത്. വീട്ടിലെത്തിയ മകൻ രദിൻ സ്വത്തുക്കൾ തന്റെ പേരിലേക്ക് എഴുതി നൽകണമെന്ന് രതിയോട് ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെയാണ് ആക്രമിച്ചത്. ബാലുശ്ശേരി പൊലീസിലാണ് പരാതി നൽകിയത്.

Read Also: കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസ്; മുഖ്യസൂത്രധാരൻ പങ്കജ് പിടിയിൽ

വീട്ടിൽ നിന്നും ഇറങ്ങിപോകണമെന്ന് ആക്രോശിച്ചായിരുന്നു മകന്റെ ആക്രമമെന്ന് രതി പറഞ്ഞു. സംഭവം നടക്കുമ്പോൾ രതിയുടെ ഇളയ മകളും ഉണ്ടായിരുന്നു. പരുക്കേറ്റ രതിയെ സംഭവം നടന്ന അന്ന് തന്നെ രതിയെ കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. കഴിഞ്ഞദിവസം ആശുപത്രി വിട്ടെങ്കിലും അടി വയറ്റിൽ വേദനയുണ്ടായതിനെ തുടർന്ന് വീണ്ടും ചികിത്സ തേടികയായിരുന്നു.

Story Highlights : Police registers case against Son and three others for attacking mother in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here