കൊച്ചിയിലെ തൊഴിൽ പീഡനം; ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി മന്ത്രി വി ശിവൻകുട്ടി

കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇടപെട്ട് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കൃത്യമായ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്ന കേരളത്തിൽ പ്രാകൃതമായ നടപടിയാണ് സ്ഥാപനം സ്വീകരിച്ചിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ലേബർ ഓഫീസർക്ക് നിർദേശം നൽകുമെന്ന് മന്ത്രി ട്വന്റി ഫോറിനോട് പറഞ്ഞു. 24 IMPACT.
ഇത്തരം നടപടികൾ ഒരുകാരണവശാലും അനുവദിക്കാൻ സാധിക്കില്ല. വിഷയം വളരെ ഗൗരവകരമായിട്ടാണ് സർക്കാർ കാണുന്നത് സ്ഥാപനത്തിന്റെ പ്രവർത്തികൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് തേടും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഹിന്ദുസ്ഥാൻ പവർ ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ്
ടാർഗറ്റ് പൂർത്തിയാക്കാത്ത ജീവനക്കാർ കൊടിയ പീഡനം നേരിട്ടത്. ടാർഗറ്റ് പൂർത്തിയാകാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിക്കുകയും അസഭ്യം പറയുകയും അടിവസ്ത്രത്തിൽ നിർത്തുകയും ചെയ്യുന്നത് പതിവാണ്.
Read Also: കേന്ദ്രമന്ത്രി കിരൺ റിജിജു മുനമ്പത്തേക്ക്; സന്ദർശനം വഖഫ് നിയമ ഭേദഗതി ബിൽ പാസായതിന് പിന്നാലെ
വീടുകളിൽ പാത്രങ്ങളും മറ്റും വിൽക്കാൻ എത്തുന്ന ആളുകളെയാണ് ഇത്തരത്തിൽ ദിവസവും ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ ഉപദ്രവിക്കുന്നത്. സ്ഥാപന ഉടമ ഉബൈദിന്റെ പേരിലാണ് പരാതി ലഭിച്ചിരിക്കുന്നത്. മുൻപും ഇതേ കേസിൽ ഇയാൾ ജയിലിൽ പോയിരുന്നു. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട്. സ്ഥാപനത്തിൽ ജോലിക്കായി എത്തുന്ന സ്ത്രീകളെ ദുരുപയോഗം ചെയ്തുവെന്ന പീഡന കേസിലെ പ്രതി കൂടിയാണ് സ്ഥാപനഉടമയായ ഉബൈദ്.
പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ വിളിച്ചുവരുത്തുന്നത്.
Story Highlights : Labor harassment in Kochi; Minister V Sivankutty seeks report from labor officer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here