Advertisement

U പ്രതിഭ MLAയുടെ മകനെതിരായ കഞ്ചാവ് കേസ്; അവൻ നിരപരാധി, പോക്കറ്റിൽ ഒന്നുമില്ലായിരുന്നു; ന്യായീകരണവുമായി ജി സുധാകരൻ

April 7, 2025
Google News 2 minutes Read

കായംകുളം എംഎൽഎ U. പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസിൽ MLA യുടെ മകനെ ന്യായീകരിച്ച് സിപിഐഎം നേതാവ് ജീ.സുധാകരൻ. അവന്റെ പോക്കറ്റിൽ ഒന്നുമില്ലായിരുന്നു. എക്സൈസുകാർ അവന്റെ സുഹൃത്തുക്കളെ പിടിച്ച കൂട്ടത്തിൽ അവനെയും പിടിച്ചതാണ്. പ്രതിഭയുടെ മകൻ നിരപരാധി എന്നും ജി സുധാകരൻ വ്യക്തമാക്കി.

സംസ്ഥാനത്തെ പരീക്ഷാ സമ്പ്രദായത്തെ വിമർശിച്ച് ജി സുധാകരൻ രംഗത്തെത്തി. പരീക്ഷകളെ പറ്റി വ്യക്തതയില്ല. ചോദ്യപേപ്പർ ചോർന്നു പോവുകയാണ്. ഗുരുതരമായ കുറ്റമാണ്; കുറ്റക്കാരെ അറസ്റ്റ് ചെയ്യണം.

പരീക്ഷകളുടെ വിലയില്ലാതായി, എന്തു സുരക്ഷിതത്വമാണ് ഇതിനുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ഒരു നടപടിയും ഉണ്ടാകുന്നില്ല. ഒരു വി സിയോ വിദ്യാഭ്യാസ സംഘടനയോ ഇതിനെതിരെ മിണ്ടിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ മേഖലയെ വിമർശിച്ച് ജി സുധാകരൻ രംഗത്തെത്തി. നമ്പർവൺ എന്ന് പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. വെറുതെ നമ്പർ വൺ നമ്പർ വൺ എന്ന് പറയുന്നു. സാധാരണക്കാർ ആശുപത്രികളിൽ ദുരിതം നേരിടുന്നു.

ഉദ്ദേശിച്ചത് മന്ത്രി വീണാ ജോർജിനെയല്ല. അവര് വരുന്നതിനു മുൻപേ ഈ മേഖലയിൽ പ്രശ്നങ്ങൾ ഉണ്ട്. സ്വയം പുകഴ്ത്തൽ അവസാനിപ്പിക്കണം. നമ്മൾ മുന്നിലാണോ പിറകിലാണോ എന്ന് പറയേണ്ടത് മറ്റുള്ളവരാണെന്നും അദ്ദേഹം വിമർശിച്ചു.

എം എ ബേബി ജനറൽ സെക്രട്ടറി പദവിക്ക് അർഹതപ്പെട്ടയാൾ.മുന്നോട്ട് നയിക്കാനുള്ള പ്രതീക്ഷയിലാണ് പാർട്ടി അദ്ദേഹത്തെ സെക്രട്ടറിയാക്കിയത്. താനുമായി 1970 മുതലുള്ള ബന്ധം.

പ്രായപരിധി മാനദണ്ഡം മാറ്റുകയാണ് ഭംഗിയെന്നു താൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ പാർട്ടി കോൺഗ്രസ് അത് നടപ്പിലാക്കിയത് കൊണ്ട് ഇനി അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights : G Sudhakaran Support U Prathibha MLA Son

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here