SKN 40 കേരളയാത്ര; മൂന്ന് ദിവസം നീണ്ട തൃശ്ശൂർ ജില്ല പര്യടനത്തിന് സമാപനം

ലഹരിക്കും അക്രമത്തിനും എതിരെ ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN ഫോർട്ടി കേരളയാത്രയുടെ തൃശ്ശൂർ ജില്ല പര്യടനത്തിന് സമാപനം. മൂന്ന് ദിവസം നീണ്ടു നിന്ന യാത്രയിൽ ആയിരക്കണക്കിന് ജനങ്ങളുടെ പിന്തുണ ഉറപ്പാക്കിയാണ് യാത്ര വടക്കൻ കേരളത്തിലേക്ക് കടക്കുന്നത്.
സാംസ്കാരിക നഗരിയുടെ അങ്ങോളമിങ്ങോളം ആയിരക്കണക്കിനാളുകൾ കൈകോർത്ത മൂന്നു ദിനങ്ങൾ. ലഹരിക്കെതിരെ അലയടിച്ച് തൃശ്ശൂരിന്റെ ശബ്ദം. കേരള യാത്രയുടെ ഒന്നാംഘട്ടം അവസാനിച്ചതും രണ്ടാം ഘട്ടം ആരംഭിച്ചതും തൃശൂർ ജില്ലയിൽ. ആദ്യാവസാനം നാടിന്റെ പിന്തുണ ഒഴുകിയെത്തി. രാഷ്ട്രീയ, ജാതി മത വ്യത്യാസങ്ങളില്ലാതെ നാനാതുറകളിൽ നിന്നും ഐക്യദാർഢ്യം.
ലഹരിക്കെതിരായ ശക്തമായ നിലപാടുകളും കലാപരിപാടികളുമായി നാടിന്റെ മുക്കിലും മൂലയിലുമെത്തി കേരള യാത്ര. സമാപന ദിവസം കുത്താമ്പുള്ളി, അരിമ്പൂർ, ചെറുതുരുത്തി അടക്കമുള്ള തൃശ്ശൂരിന്റെ ഗ്രാമമേഖലകളിൽ വൻ ജന പിന്തുണ. അരിമ്പൂരിലെ സമാപന പരിപാടിയിൽ പങ്കാളിയായത് നൂറുകണക്കിന് ജനങ്ങൾ. തൃശ്ശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി നാളെ രാവിലെ കേരളയാത്ര പാലക്കാട് ജില്ലയിൽ പ്രവേശിക്കും.
Story Highlights : SKN 40 Kerala Yatra in Thrissur district concludes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here