ലോക്കൽ പർച്ചേസിൽ ക്രമക്കേട് നടത്തി; കെഎസ്ആർടിസി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ലോക്കൽ പർച്ചേസിൽ ക്രമക്കേട് നടത്തി കെഎസ്ആർടിസി ഉദ്യോഗസ്ഥർ. കെഎസ്ആർടിസി പാപ്പനംകോട് സബ് സ്റ്റോറിലെ 2 ഉദ്യോഗസ്ഥരാണ് പർച്ചേസിൽ ക്രമക്കേട് കാണിച്ചത്. അസിസ്റ്റന്റ് സ്റ്റോർ കീപ്പർ ജോൺ ആംസ്ട്രോങ്ങ്, സ്റ്റോർ അസിസ്റ്റന്റ് അനിഷ്യ പ്രിയദർശിനി യു വി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഒന്നോ രണ്ടോ കടകളിൽ നിന്ന് മാത്രം ലോക്കൽ പർച്ചേസ് ചെയ്യുന്നുവെന്ന് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തലിനെ തുടർന്നാണിത്.
സെൻട്രൽ വർക്സ് പാപ്പനംകോടിലെ സബ് സ്‌റ്റോറിൽ 2024-25 സാമ്പത്തിക വർഷത്തിൽ ലോക്കൽ പർച്ചേയ്സ് ചെയ്തപ്പോൾ ഒരേ മാസം ഒരേ കോഡിൽ വാങ്ങുന്ന സാധനങ്ങളുടെ വിലയിൽ വളരെ അന്തരം കാണുന്നതായി പരിശോധനയിൽ കണ്ടെത്തി. ഡെയ്‌ലി മെയിൻ്റനൻസ്, വീക്കിലി മെയിന്റനൻസ്, സി.എഫ് തുടങ്ങി പ്രവർത്തികൾക്ക് ആവശ്യമായ സാധനങ്ങൾ ലോക്കൽ പർച്ചേയ്സ് ചെയ്യുന്നതിന് അനേകം കടകൾ ഉണ്ടെങ്കിൽ പോലും ഏകപക്ഷീയമായി ഒന്നോ രണ്ടോ കടകളിൽ നിന്നും മാത്രമാണ് ഇവർ ലോക്കൽ പർച്ചേയ്‌സ് ചെയ്തിരുന്നത്. ഇൻവാൾ പ്രകാരം അടുത്തുള്ള യൂണിറ്റിൽ സാധനങ്ങൾ വാങ്ങിയിരുന്നുവെന്നും ബോധ്യപ്പെട്ടു.
Read Also: തമിഴ്നാട് ഗവർണർക്കെതിരായ സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് CPIM
കൃത്യമായി തിരക്കാതെ സ്‌റ്റോർ ആവശ്യങ്ങൾക്കായി സാധനങ്ങൾ ലോക്കൽ പർച്ചേയ്‌സ് ചെയ്യുമ്പോൾ ചീഫ് ഓഫീസ് നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നിരിക്കെ അത് പാലിക്കപ്പെടാതെ കോർപ്പറേഷന് സാമ്പത്തിക നഷ്ടം ഉണ്ടാക്കത്തക്ക രീതിയിൽ പർച്ചേയ്‌സ് നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Story Highlights : Irregularities in local purchase; KSRTC officials suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here