കെഎസ്ആര്‍ടിസിക്ക് ആശ്വാസം: 102.62 കോടി രൂപ കൂടി അനുവദിച്ച് ധനവകുപ്പ്

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ സര്‍ക്കാരിന്റെ കാലത്ത് 6163 കോടിയോളം രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി നല്‍കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോര്‍പറേഷന് ആകെ 1612 കോടി രുപ സര്‍ക്കാര്‍ സഹായം ഉറപ്പാക്കി. ബജറ്റ് വകയിരുത്തല്‍ 900 കോടി രൂപയായിരുന്നു. ഇത് പൂര്‍ണമായും അനുവദിച്ചു. 676 കോടി രൂപ അധികമായും ലഭ്യമാക്കി.
Story Highlights : KSRTC got government help
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here