Advertisement

കൈയ്യിൽ കർപ്പൂരം കത്തിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ വനിതാ CPO ഉദ്യോഗാർഥികളുടെ പ്രതിഷേധം

April 8, 2025
Google News 2 minutes Read
cpo

നിരാഹാര സമരം ഏഴാം ദിവസം പിന്നിടുമ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കി വനിതാ സിവിൽ പൊലീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട സി പി ഒ ഉദ്യോഗാർഥികൾ. കൈയ്യിൽ കർപ്പൂരം കത്തിച്ചുകൊണ്ടായിരുന്നു ഉദ്യോഗാർഥികളുടെ പ്രതിഷേധം.

റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിഷേധം കടുപ്പിക്കുന്നത്. തികച്ചും വൈകാരികമായ നിമിഷങ്ങൾക്കായിരുന്നു സെക്രട്ടറിയേറ്റ് സാക്ഷ്യം വഹിച്ചത്. നേരത്തെ സെക്രട്ടറിയേറ്റിനു മുന്നിലെ നടപ്പാതയിലെ ഇൻർലോക്കിലൂടെ മുട്ടിലിഴഞ്ഞ് നടത്തിയ സമരത്തിനിടയിലും ചിലർ തലകറങ്ങി വീണിരുന്നു.

Read Also: ‘സമരത്തിനു പിന്നില്‍ വിമോചന സമരക്കാരാണെന്ന പരാമര്‍ശം വേദനിപ്പിച്ചു’ ; എംഎ ബേബിക്ക് കത്തയച്ച് ആശാ വര്‍ക്കേഴ്‌സ്

ഈ മാസം 19നാണ് വനിതാ സി പി ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. സമയം അവസാനിക്കുന്നതിന് മുൻപ് പരമാവധി നിയമനം നടത്തുക, നിയമനം വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉദ്യോഗാർഥികൾ സമരം ചെയ്യുന്നത്. പല ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർഥികൾ നടത്തുന്ന രാപ്പകൽ സമരം 12 ദിവസം പിന്നിട്ടു. നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 235 നിയമനം മാത്രമാണ് ആകെ നടപ്പിലാക്കിയിട്ടുള്ളത്.

Story Highlights : Protest by women CPO candidates in front of the secretariate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here