Advertisement

BJP വിരുദ്ധ പോരാട്ടത്തിന് തമിഴ്നാട് മാതൃക മുന്നിലുണ്ട്, കേന്ദ്ര ഭരണകൂടത്തെ നിയന്ത്രിക്കുന്നത് RSS: എം എ ബേബി

April 10, 2025
Google News 1 minute Read
baby1

കേന്ദ്ര സർക്കാർ ഗവർണർമാരെ ഉപകരണമാക്കി മാറ്റുന്നുവെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഇത് ബി ജെ പി ഭരണത്തിൽ മാത്രമല്ല ഉണ്ടായിട്ടുള്ളത്. പാർട്ടി കോൺഗ്രസിന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എത്താമെന്ന് പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടാണ് പങ്കെടുക്കാത്തത്.

ഇടതു പാരമ്പര്യമുള്ള കോൺഗ്രസ് നേതാവാണ് സിദ്ധരാമയ്യ. കേന്ദ്ര ഭരണകൂടത്തെ നിയന്ത്രിക്കുന്നത് ആർ എസ് എസ്. നാഗ്പൂരിൽ നിന്നാണ് നിയന്ത്രണം. ഇന്ത്യ ബ്ലോക്ക് വികസിപ്പിക്കുന്നതിൽ സീതാറാം യെച്ചൂരി വലിയ സംഭാവന ചെയ്തു.

ബി ജെ പി വിരുദ്ധ പോരാട്ടത്തിന് തമിഴ്നാട് മാതൃക മുന്നിലുണ്ട്. ഇത് എല്ലായിടവും ഉണ്ടാക്കാൻ കഴിയുന്നില്ല. ബി ജെ പി യ്ക്ക് എതിരായ പോരാട്ടത്തിൽ കോൺഗ്രസിൻ്റെ പങ്കിനെ കുറിച്ച് സിപിഐഎമ്മിന് യാതൊരു സംശയവുമില്ലെന്നും എം എ ബേബി വ്യക്തമാക്കി.

പക്ഷേ എല്ലായിടവും കോൺഗ്രസ് ആ പോരാട്ടം നടത്തുന്നില്ല. നെഹ്റുവിയൻ കാലത്തെ സാമ്പത്തിക നയത്തിലേക്ക് തിരിച്ചു പോകണമെന്നാണ് സിപിഐഎം നിലപാട്. സിപിഐഎം ചില തെറ്റുകൾ ചില ഘട്ടത്തിൽ ചെയ്തിട്ടുണ്ടാകും.

ചില സാഹചര്യത്തിൽ എടുക്കുന്ന തീരുമാനങ്ങളിൽ പിഴവ് പറ്റാം. ബോധപൂർവ്വം മടയത്തരം കാട്ടാറില്ല. വഖഫ് ബിൽ ബിജെപി കൊണ്ടുവന്നത് ദുഷ്ടലാക്കോടു കൂടി. ഇടതുപക്ഷ പാർട്ടികളുടെ ഐക്യദാർഢ്യം പ്രധാനം.

ഇടതുപക്ഷ കൂട്ടായ്മയുടെ ശ്രമം ഉണ്ടാകും. പാർട്ടി വ്യക്തി കേന്ദ്രീകൃതമല്ല. വ്യക്തി കേന്ദ്രീകൃതമാകാൻ അനുവദിക്കില്ല. ത്രിപുരയിലെ പുതിയ തലമുറയിൽ പെട്ടവർക്ക് തന്നെ അറിയണമെന്നില്ല. അതിൽ തെറ്റ് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : M A Baby against Bjp govt.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here