Advertisement

‘ശപഥം പിൻവലിച്ച് അണ്ണാമലൈ’; പുതിയ ബിജെപി അധ്യക്ഷൻ ചുമതലയേൽക്കുന്ന ചടങ്ങിൽ ചെരുപ്പ് ധരിച്ചെത്തി

April 12, 2025
2 minutes Read
annamalai

ഡിഎംകെയ്‌ക്കെതിരായ ശപഥം പിൻവലിച്ച് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ബിജെപിയുടെ പുതിയ അധ്യക്ഷൻ ചുമതലയേൽക്കുന്ന ചടങ്ങിൽ ആണ് അണ്ണാമലൈ വീണ്ടും ചെരുപ്പ് ധരിച്ചത്. ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ നൈനാർ നാഗേന്ദ്രന്റെ അഭ്യർത്ഥനയെ തുടർന്നാണ് തന്റെ ശപഥത്തിൽ നിന്ന് പിന്മാറിയതെന്നാണ് അണ്ണാമലൈയുടെ പ്രതികരണം. ഡിഎംകെയെ അധികാരത്തിൽ നിന്ന് ഇറക്കാതെ ചെരുപ്പ് ധരിക്കില്ലെന്ന് അണ്ണാമലൈ പ്രതിജ്ഞ എടുത്തിരുന്നു.

കേന്ദ്ര മന്ത്രിമാരായ ജി കിഷൻ റെഡ്ഢി, ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, മുൻ സംസ്ഥാന അധ്യക്ഷന്മാർ ഉൾപ്പടെ വൻ നേതൃനിരയുടെ സാന്നിധ്യത്തിലാണ് നൈനാർ നാഗേന്ദ്രൻ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. വേദിയിലെത്തിയ അണ്ണാമലൈക്ക് വൻ കരഘോഷം ആണ് ലഭിച്ചത്. ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്ന് ദേശീയ കൗസിലിൽ ഇടം പിടിച്ച അണ്ണാമലൈ ആഹ്വാനം ചെയ്തു. വരുന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെ തുരത്തി എൻഡിഎ അധികാരം പിടിക്കുമെന്നും പ്രവർത്തകർ ബൂത്ത്‌ പ്രവർത്തനത്തിൽ ശ്രദ്ധിക്കണമെന്നും അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പറഞ്ഞു.

അതിനിടെ എഎഎഡിഎംകെ ബിജെപി സഖ്യത്തെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കടന്നാക്രമിച്ചു. അമിത് ഷാ രണ്ട് റെയിഡുകളിലൂടെ ഇപിഎസ്സിനെ പേടിപ്പിച്ചാണ് കൂടെ നിർത്തിയത്. ഒറ്റയ്ക്കായാലും മുന്നണിയായിട്ടാണെങ്കിലും ബിജെപിയെ പാഠം പഠിപ്പിക്കാൻ തമിഴ്നാട് കാത്തിരിക്കുകയാണെന്നും സ്റ്റാലിൻ വ്യക്തമാക്കി.

Story Highlights : Annamalai arrives wearing sandals at the ceremony where the new BJP president takes charge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top