Advertisement

‘മടിയില്‍ കനമില്ലാത്തവര്‍ ഭയക്കുന്നതാണ് വിചിത്രം’ ; ഹിയറിങ്ങ് വിവാദത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത്

April 12, 2025
Google News 2 minutes Read
N PRASHANTH

ഹിയറിങ്ങ് വിവാദത്തില്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി എന്‍.പ്രശാന്ത്. സ്വകാര്യ കേസുകളിലെ കോടതി ഹിയറിങ്ങ് സ്ട്രീം ചെയ്യുന്നുണ്ട്. മടിയില്‍ കനമില്ലത്തവര്‍ ഭയക്കുന്നതാണ് വിചിത്രമെന്നും എന്‍ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഹിയറിംഗ് ലൈവായി സ്ട്രീം ചെയ്യണമെന്ന ആവശ്യം ചീഫ് സെക്രട്ടറി തള്ളിയതിന് പിന്നാലെയാണ് എന്‍.പ്രശാന്തിന്റെ പുതിയ പോസ്റ്റ്.

സ്വകാര്യമായ കേസുകള്‍ കോടതി ഹിയറിംഗ് നടത്തുന്നത് open court ലാണ്. ഇന്ന് കോടതികള്‍ സ്ട്രീം ചെയ്യുന്നു. വിവരാവകാശ പ്രകാരം എല്ലാ വിവരങ്ങളും പൊതുജനത്തിനറിയാന്‍ അവകാശമുണ്ട് എന്നതും ഓര്‍ക്കുക. സര്‍ക്കാര്‍ മീറ്റിങ്ങുകള്‍ ലൈവ് സ്ട്രീം ചെയ്ത് പൊതുജനം അറിയാന്‍ കൃഷിവകുപ്പ് VELICHAM എന്ന പ്രോജക്റ്റിന് അംഗീകാരം നല്‍കി 7.08.2024 ല്‍ ഉത്തരവിറങ്ങി. സുതാര്യത എന്ന പ്രഖ്യാപിത സര്‍ക്കാര്‍ നയമാണോ വിചിത്രം?മറച്ച് വെക്കുന്നത് എന്തിന് എന്നാണ് സാമാന്യബുദ്ധിയുള്ളവര്‍ ചോദിക്കുക – അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

Read Also: ‘ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങും ചെയ്യില്ല’; എൻ പ്രശാന്തിന് മറുപടി നൽകി ചീഫ് സെക്രട്ടറി

ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തില്‍ കാണിക്കണമെന്നുമുള്ള എന്‍ പ്രശാന്ത് ഐഎഎസിന്റെ ആവശ്യത്തിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ രേഖാമൂലം മറുപടി നല്‍കിയിരുന്നു. ഹിയറിങ്ങിനായി ലൈവ് സ്ട്രീമിങും റെക്കോര്‍ഡിങും ഉണ്ടാകില്ലെന്നും ചീഫ് സെക്രട്ടറി മറുപടി നല്‍കി.

ഈ മാസം 16 നാണ് എന്‍ പ്രശാന്ത് ഹിയറിങ്ങിനായി നേരിട്ട് ഹാജരാകേണ്ടത്. ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്നും പ്രശാന്തിന്റെ ആവശ്യപ്രകാരം കാര്യങ്ങള്‍ നേരിട്ട് കേട്ട് വിലയിരുത്തല്‍ മാത്രമാണെന്നുമാണ് ചീഫ് സെക്രട്ടറി നല്‍കുന്ന വിശദീകരണം. മേലുദ്യോഗസ്ഥനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിന് സസ്‌പെന്‍ഷനില്‍ തുടരുകയാണ് പ്രശാന്ത്. മുഖ്യമന്ത്രി ഇടപെട്ടായിരുന്നു പ്രശാന്തിന് പറയാനുള്ളത് കേള്‍ക്കാന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചത്. അതിനിടെയാണ് നടപടികളില്‍ ലൈവ് സ്ട്രീം വേണമെന്ന അസാധാരണ ആവശ്യം പ്രശാന്ത് മുന്നോട്ട് വെച്ചത്.

കുറിപ്പിന്റെ പൂര്‍ണരൂപം:

Story Highlights : N Prashanth with a new Facebook post on the hearing controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here