Advertisement

യുക്രെയ്നിൽ റഷ്യയുടെ മിസൈൽ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു, 83 പേർക്ക് പരുക്ക്

April 13, 2025
Google News 2 minutes Read

യുക്രെയ്ൻ നഗരമായ സുമേയിൽ റഷ്യയുടെ മിസൈൽ ആക്രമണം. 21 പേർ കൊല്ലപ്പെട്ടു. 7 കുട്ടികൾ അടക്കം 83 പേർക്ക് പരുക്ക്. ഓശാന ദിനത്തിൽ പള്ളിയിൽ പോകുന്നതിനിടെ ആണ് ആക്രമണം. തിരക്കേറിയ നഗരത്തിലുണ്ടായിരുന്ന ആക്രമണത്തെ യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമർ സെലെൻസ്കി അപലപിച്ചു.

ലോക നേതാക്കൾ റഷ്യക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു. ഈ വർഷം ഉക്രെയ്നിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് വ്‌ലാദിമർ സെലെൻസ്കി പറഞ്ഞു. ന​ഗരമധ്യത്തിൽ രണ്ട് മിസൈലുകളാണ് പതിച്ചത്. ഓശാന ഞായർ ആഘോഷിക്കാൻ ആളുകൾ ഒത്തുകൂടിയിരിക്കെ രാവിലെ 10:15 നാണ് മിസൈൽ ആക്രമണം ഉണ്ടായത്.

വെടിനിർത്തൽ ചർച്ചകൾ സജീവമായി തുടരുന്നതിനിടെയാണ് റഷ്യൻ ആക്രമണം. സ്റ്റീവ് വിറ്റ്കോവ്-പുടിൻ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ആക്രമണം. 2022 ഫെബ്രുവരിയിലാണ് റഷ്യ യുക്രെയ്‌നിൽ ആക്രമണം ആരംഭിച്ചത്. നിലവിൽ രാജ്യത്തിൻ്റെ 20 ശതമാനം ഭൂപ്രദേശവും കൈവശപ്പെടുത്തി.

Story Highlights : 21 Killed, Over 80 Wounded In Russian Missile Strike On Ukraine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here