SKN40 കേരളയാത്ര വയനാട് ജില്ലയില്‍: പുല്‍പ്പള്ളിയില്‍ നിന്ന് യാത്ര ആരംഭിക്കും

രണ്ടുദിവസത്തെ പര്യടനത്തിനായി 24 ചീഫ്എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന കേരളയാത്ര വയനാട് ജില്ലയില്‍ എത്തി. ഇന്ന് പുല്‍പ്പള്ളിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. നാളെ സുല്‍ത്താന്‍ബത്തേരി, മീനങ്ങാടി, മുട്ടില്‍, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
വിശ്വപ്രസിദ്ധമായ പുല്‍പ്പള്ളി സീതാ ലവ കുശ ക്ഷേത്ര മൈതാനിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ഇന്ന് രാവിലെ പതിനൊന്നരയോടെ യാത്ര ബാവലിയില്‍ എത്തും. ഉച്ചയ്ക്കുശേഷം മാനന്തവാടി ഗാന്ധി പാര്‍ക്കിലും, രാത്രി 7 മണിക്ക് പഴശി പാര്‍ക്കിലും ആര്‍ ശ്രീകണ്ഠന്‍ നായര്‍ സംസാരിക്കും.
നാളെ വിഷുദിനത്തില്‍ സുല്‍ത്താന്‍ബത്തേരി ഗണപതി വട്ടം ക്ഷേത്ര പരിസരത്തുനിന്നാണ് മോണിംഗ് ഷോ തുടങ്ങുക. ബത്തേരി സെന്റ് മേരിസ് കോളജിലെ ഹാപ്പിനസ് ഫെസ്റ്റ് വേദിയില്‍ എസ്‌കെഎന്‍ എത്തും. 11.30 ന് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന കുടുംബശ്രീ ലഹരിവിരുദ്ധ ക്യാമ്പയിനിലും 12 30ന് മുട്ടില്‍ ഡബ്ല്യുഎംഒ യത്തീംഖാനയിലും എസ്‌കെഎന്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് കല്‍പ്പറ്റ വയനാട് ഫസ്റ്റ് എക്‌പോ വേദിയിലാണ് സ്വീകരണം.
Story Highlights : SKN 40 Kerala Yatra in Wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here