അച്ചടക്ക നടപടി നേരിട്ട ടി എം സിദ്ദിഖ് വീണ്ടും CPIM മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ

തരംതാഴ്ത്തിയ മലപ്പുറം പൊന്നാനിയിലെ സിപിഐഎം നേതാവ് ടി എം സിദ്ദിഖ് വീണ്ടും പാർട്ടി ജില്ലാ സെക്രട്ടേറിയറ്റിൽ. ഇന്ന് ചേർന്ന മലപ്പുറം സിപിഐഎം ജില്ലാ കമ്മിറ്റി യോഗമാണ് ടിഎം സിദ്ദിഖിനെ തിരിച്ചെടുക്കുന്നതിൽ അന്തിമ തീരുമാനം എടുത്തത്. നേരത്തെ പാർട്ടി സമ്മേളനം നടന്നിരുന്നെങ്കിലും സെക്രട്ടേറിയറ്റ് ഇന്നാണ് രൂപീകരിച്ചത്.
ടി എം സിദ്ദിഖ് കൂടി ഉൾപ്പെട്ട പത്ത് അംഗ സെക്രട്ടേറിയറ്റ് ആണ് പുതിയതായി രൂപീകരിച്ചത്. ടിഎം സിദ്ദിക്കിനെ പൊന്നാനിയിൽ സ്ഥാനാർഥി ആക്കണം എന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ പ്രകടനവുമായി ബന്ധപ്പെട്ടാണ് ടിഎം സിദ്ദിഖിനെ തരം താഴ്ത്തിയത്. സ്വാഭാവികമായ നടപടി ക്രമങ്ങളുടെ ഭാഗമായാണ് ഈ തരം താഴ്ത്തലും തിരിച്ചെടുക്കലും എന്നാണ് ജില്ലാ സെക്രട്ടേറിയറ്റ് വ്യക്തമാക്കുന്നത്.
Story Highlights : TM Siddique, who faced disciplinary action, returns to CPIM Malappuram District Secretariat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here