SKN 40 കേരള യാത്ര; രണ്ട് ദിവസം നീണ്ട കോഴിക്കോട് ജില്ലയിലെ യാത്ര അവസാനിച്ചു

അരുത് ലഹരി, അരുത് അക്രമം എന്ന മുദ്രാവാക്യവുമായി ട്വന്റി ഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നടത്തുന്ന സംസ്ഥാന തലയാത്ര പര്യടനം തുടരുന്നു. ബാലുശേരിയിൽ ജന സാഗരത്തെ സാക്ഷിയാക്കി നടന്ന പൊതു പരിപാടിയോടെ രണ്ട് ദിവസം നീണ്ട കോഴിക്കോട് ജില്ലയിലെ യാത്ര അവസാനിച്ചു. സാമുഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖരാണ് ലഹരിക്കെതിരായ യാത്രക്ക് ഐക്യദാർഡ്യവുമായി രംഗത്തെത്തിയത്.
കോഴിക്കോടിന്റെ കിഴക്കൻ മലയോര മേഖലയായ ഇരവഞ്ഞി പുഴയോരത്ത് നിന്നും ഗുഡ് മോർണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയോടെയാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പൊലീസ് , എക്സൈസ് , അഗ്നിരക്ഷാ സേന, വ്യായായ്മ കൂട്ടായ്മകൾ , സ്കൂൾ – കോളജ് വിദ്യാർത്ഥികൾ , വ്യാപാരി സംഘടനകൾ എന്നിവർ പങ്കാളികളായി. മുക്കം എന്ന ഗ്രാമത്തെ പരിശുദ്ധ പ്രണയത്തിലൂടെ ലോകത്തെ അറിയിച്ച കാഞ്ചനമാല ഓർമ്മകൾ പങ്കുവച്ചു. ലഹരി വിരുദ്ധ പോരാട്ടത്തിലുള്ള പിന്തുണയും അറിയിച്ചു. വിവിധ ഇടങ്ങളിൽ നടന്ന പര്യടന പരിപാടികളിൽ ലഹരിക്കെതിരെ എസ്കെഎൻ സന്ദേശം നൽകി.
യുവാക്കളെ പ്രൊഫഷണലുകളാക്കുന്ന ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ലക്ഷ്യ, ചെരുപ്പ് നിർമ്മാണത്തിൽ ആഗോള തലത്തിൽ കൈയ്യൊപ്പ് ചാർത്തിയ വി കെ സി , ജി ടെക് കംപ്യൂട്ടർ സെന്റർ, മൈജി എന്നി സ്ഥാപനങ്ങളിലും എസ് കെ എൻ 40 കേരളയാത്രയെത്തി. ബാലുശേരിയിൽ നടന്ന പൊതുപാടിയിൽ വൻ ജന പങ്കാളിത്തം. കേരള യാത്ര നാളെ മുതൽ രണ്ട് ദിവസം കണ്ണൂരിലും 19 ന് കാസർഗോഡും പര്യാടനം നടത്തും. 20 ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് കടപ്പുറത്താണ് യാത്രയുടെ സമാപനം.
Story Highlights : SKN 40 Kerala Yatra Two day campaign at Kozhikode ends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here