നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി. നവീന്‍ ബാബുവന്റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. എല്ലാ കേസുകളിലും സിബിഐ അന്വേഷണം പ്രായോഗികമല്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
വളരെ ഹ്രസ്വമായൊരു വാദം മാത്രമാണ് ഹര്‍ജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ സുനില്‍ ഫര്‍ണാണ്ടസാണ് മഞ്ജുഷയ്ക്ക് വേണ്ടി ഹാജരായത്. സിബിഐ അന്വേഷണം വേണം, കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ അന്വേഷണം വേണം, നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന അന്വേഷണം തൃപ്തികരമല്ല എന്നിങ്ങനെയുള്ള മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
എല്ലാ കേസുകളിലും സിബിഐ അന്വേഷിക്കണമെന്ന വാദം ഉയര്‍ന്നു വരുന്നുണ്ടെന്നാണ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്. എല്ലാ കേസുകളിലും ഇത്തരത്തില്‍ സിബിഐ അന്വേഷണം അപ്രായോഗികമാണെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഹൈക്കോടതിയും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയിരുന്നു.
Story Highlights : Naveen Babu’s death: Supreme Court rejects plea seeking CBI probe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here