സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മത്സരം ; വി.എസ്.പക്ഷക്കാരനായ ഗോകുൽദാസ് തോറ്റു

സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് മത്സരം. വി.എസ്.പക്ഷക്കാരനായ പി.എ.ഗോകുൽദാസ് മൽസരിച്ചെങ്കിലും തോറ്റു. 44 അംഗ ജില്ലാ കമ്മിറ്റിയിൽ ഗോകുൽദാസിന് എഴു വോട്ടാണ് ലഭിച്ചത്.
പി.കെ.ശശി പക്ഷക്കാരനായ മുൻ എം.എൽ.എ വി.കെ. ചന്ദ്രനെ സെക്രട്ടേറിയറ്റിൽ നിന്നും ഒഴിവാക്കി. നേരത്തെ വിഭാഗീയ പ്രവർത്തനത്തെ തുടർന്ന് ചന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തിയിരുന്നു. പിന്നീട് തിരിച്ചെടുത്തെങ്കിലും ഇപ്പോൾ വീണ്ടും ഒഴിവാക്കുകയായിരുന്നു.
11 അംഗ സെക്രട്ടേറിയറ്റിൽ അഞ്ചുപേർ പുതുതായി ചേർക്കപ്പെട്ടു. കെ. പ്രേംകുമാർ എം.എൽ.എ, എം.ആർ. മുരളി, സുബൈദ ഇസ്ഹാക്ക്, പൊന്നുക്കുട്ടൻ, ടി.കെ. നൗഷാദ് എന്നിവരാണ് പുതുമുഖങ്ങൾ.
Story Highlights : CPIM Palakkad Secretariat Poll: VS Faction’s Gokuldas Defeated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here