SKN 40 കേരള യാത്ര; കണ്ണൂർ ജില്ലാ പര്യടനം പൂർത്തിയായി, നാളെ കാസർഗോഡ്

SKN 40 കേരള യാത്രയുടെ കണ്ണൂർ ജില്ലാ പര്യടനം അവസാനിച്ചു. ലഹരി വിപത്തിനെതിരെ നാടൊന്നാകെ ട്വിന്റിഫോറിനൊപ്പം കൈകോർത്തു. നാളെ കാസർഗോഡ് ജില്ലയിലാണ് പര്യടനം. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച മോണിഗ് ഷോയിൽ നിരവധി അമ്മമാർ എത്തി. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച മദേഴ്സ് ആർമിയാണ് യാത്രയോടൊപ്പം ചേർന്നത്.
തുടർന്ന് യാത്ര എത്തിയ ധർമശാലയിൽ സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് പേർ ഒഴുകിയെത്തി. ലഹരി വിരുദ്ധ സന്ദേശമുണർത്തിയ കലാപരിപാടികളും അരങ്ങേറി. ചെറുതാഴം സെന്ററിൽ നടന്ന പരിപാടി ലഹരി വ്യാപനത്തിനെതിരെയുള്ള താക്കീതായി.
മാട്ടൂൽ മൻശഅ ക്യാമ്പസിലെ വിദ്യാർത്ഥികളും മതപണ്ഡിതരും യാത്രയുടെ ഭാഗമായി. വൈകിട്ട് മാട്ടൂൽ സെൻട്രൽ ബീച്ചിലെത്തിയ SKN 40 സംഘത്തിനൊപ്പം ചേരാൻ ഒരു നാടൊന്നാകെ കടലോരത്തെത്തി. ലഹരി മാഫിയക്കെതിരെ ശക്തമായി പൊരുതുന്ന ‘ധീര’ കൂട്ടായ്മക്കൊപ്പം ചേർന്നായിരുന്നു പരിപാടി. പയ്യന്നൂരിലായിരുന്നു കണ്ണൂർ ജില്ലയിലെ യാത്രയുടെ സമാപനം. ട്വന്റിഫോർ ഏറ്റെടുത്ത സാമൂഹിക ദൗത്യത്തിൽ പയ്യന്നൂർ ജനതയും അണിചേർന്നു.
Story Highlights : SKN 40 Kerala yatra Kannur ends
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here