Advertisement

രാസ ലഹരി ഉപയോഗിക്കാറില്ലെന്ന് ഷൈൻ ടോം ചാക്കോ; വൈദ്യ പരിശോധന നടത്താൻ പൊലീസ്

April 19, 2025
Google News 1 minute Read
shine 2

നടൻ ഷൈൻ ടോം ചാക്കോയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ പൊലീസ്. രാസ ലഹരിയും നിരോധിത ലഹരിയും ഉപയോഗിക്കില്ലെന്നും ലഹരി കച്ചവടക്കാരുമായി തനിക്ക് ബന്ധമില്ലെന്നും ഷൈൻ പൊലീസിന് മൊഴി നൽകി. ഇക്കാര്യങ്ങളിലെല്ലാം ഒരു വ്യക്തത വരുത്താനാണ് വൈദ്യപരിശോധന നടത്താനുള്ള പൊലീസിന്റെ ഏറ്റവും നിർണായകമായ തീരുമാനം. ചോദ്യം ചെയ്യലിലുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും പൊലീസ് വ്യക്തമാക്കി.ചോദ്യം ചെയ്യൽ മൂന്ന് മണിക്കൂർ പിന്നിട്ടു.

വന്നത് ഗുണ്ടകളെന്ന് കരുതി പേടിച്ചാണ് താൻ ഡാൻസാഫ് സംഘം എത്തിയപ്പോൾ ഹോട്ടലിൽ നിന്ന് ഓടിയതെന്ന് ഷൈൻ മൊഴി നൽകി. പൊലീസ് ആണ് വന്നെതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ഉടൻ തമിഴ്നാട്ടിലേക്ക് പോയിരുന്നുവെന്നും ഷൈൻ മൊഴിയിൽ പറയുന്നു. സിനിമാ മേഖലയിൽ ശത്രുക്കളുണ്ട്. അവരെ താൻ പേടിക്കുന്നു. അവർ ആരൊക്കെയാണ് തനിക്ക് അറിയില്ലെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു. എന്തിന് പേടിക്കുന്നുവെന്ന ചോദ്യത്തിന് തൻ്റെ വളർച്ച ഇഷ്ടപെടാത്തവരെന്നാണ് നടന്റെ ഉത്തരം.

Read Also: ‘ശത്രുക്കളുണ്ട്, വന്നത് ​ഗുണ്ടകളാണെന്ന് കരുതി പേടിച്ച് ഓടിയതാണ്’; ഷൈൻ ടോം ചാക്കോയുടെ മൊഴി

ഷൈനിന്റെ ഫോൺ സന്ദേശങ്ങളും ഗൂഗിൾ പേ ഇടപാടുകളും ആണ് നിലവിൽ പൊലീസ് പരിശോധിക്കുന്നത്. ഇതിൽ കുറ്റം തെളിയിക്കും വിധം ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ ലഭിച്ചാൽ കേസുടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സെൻട്രൽ എ.സി.പി സി.ജയകുമാർ, നാർക്കോട്ടിക് എ.സി.പി കെ. എ അബ്ദുൽസലാം എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. അന്വേഷണത്തിൽ പൂർണമായും സഹകരിക്കുന്നില്ല എന്നതാണ് പൊലീസ് വ്യക്തമാക്കുന്നത്.

Story Highlights : Shine Tom Chacko for medical examination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here