ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശിപാർശ

വിവാദങ്ങൾക്കിടെ ADGP എം.ആർ അജിത് കുമാറിന് വിശിഷ്ട സേവാ മെഡലിന് ശുപാർശ. ഡിജിപിയാണ് സർക്കാരിന് ശുപാർശ നൽകിയത്. വിശിഷ്ട സേവാ മെഡലിനുള്ള ശിപാർശ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രം ശിപാർശ തള്ളിയത്. രാഷ്ട്രപതിയുടെ മെഡലിനായി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
എംആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഡിജിപിയുടെ ശിപാര്‍ശ എത്തിയിരിക്കുന്നത്. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുന്നോടിയായാണ് വിശിഷ്ട സേവാ മെഡലിന് അജിത് കുമാറിനെ ശിപാര്‍ശ ചെയ്തിരിക്കുന്നത്. നേരത്തെ സ്തുത്യർഹ സേവനത്തിനുള്ള മെഡൽ എം.ആർ അജിത് കുമാറിന് ലഭിച്ചിരുന്നു.
നിലവില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടയിലാണ് ഡിജിപിയുടെ ശിപാര്‍ശ സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്. ഇത് ശിപാര്‍ശയില്‍ സൂചിപ്പിച്ചിരുന്നു. നേരത്തെ പി വിജയനെതിരെ വ്യാജ മൊഴി നൽകിയതിന് എഡിജിപി എംആർ അജിത്കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപിയുടെ ശിപാർശ ഉണ്ടായിരുന്നു. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധം ഉണ്ടെന്നു ആരോപിച്ചായിരുന്നു അജിത് കുമാറിന്റെ മൊഴി. സിവിൽ,ക്രിമിനൽ നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശിപാർശ.
Story Highlights : ADGP MR Ajith Kumar recommended for Vishisht Seva Medal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here