Advertisement

കൗതുകക്കാഴ്ചകളും ഒപ്പം കലാപരിപാടികളും; എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ 24 മുതല്‍ കോട്ടയത്ത്

April 20, 2025
Google News 2 minutes Read
ente keralam kottayam april 24

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് കോട്ടയം ജില്ലയില്‍ എന്റെ കേരളം എന്ന പേരില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. ഏപ്രില്‍ 24 മുതല്‍ 30 വരെയാണ് മേള നടക്കുക. ഏപ്രില്‍ 24ന് നാഗമ്പടം മൈതാനത്താണ് മേളയുടെ ഉദ്ഘാടനം നടക്കുക. മന്ത്രി വി എന്‍ വാസവന്‍ മേള ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ എന്‍ ജയരാജാണ് പരിപാടിയുടെ അധ്യക്ഷന്‍. ഫ്രാന്‍സിസ് ജോര്‍ജ്, ജോസ് കെ മാണി, കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, സി കെ ആശ, മാണി സി കാപ്പന്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. (ente keralam kottayam april 24)

സര്‍ക്കാര്‍ വകുപ്പുകളുടേയും പൊതുമേഖല- സ്വയം ഭരണ സ്ഥാപനങ്ങളുടേതുമായി 186 സ്റ്റാളുകളാകും പ്രദര്‍ശന മേളയിലുണ്ടാകുക. കൂടാതെ വിവിധ സാംസ്‌കാരിക പരിപാടികളും ഭക്ഷ്യമേളയും വിവിധ പദ്ധതികളുടെ പരിചയപ്പെടുത്തലും എന്റെ കേരളം പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

Read Also: ട്രംപിന്റെ ബിഗ് ബോസോ സ്‌ക്വിഡ് ഗെയിമോ? അമേരിക്കന്‍ പൗരത്വം കിട്ടാന്‍ ഇനി റിയാലിറ്റി ഷോയില്‍ പങ്കെടുക്കണം; ഓരോ റൗണ്ടിലും കഠിന പരീക്ഷകള്‍

ഏപ്രില്‍ 25 വ്യാഴാഴ്ച എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സംഗമവും കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ സംരംഭകസംഗമവും നടക്കും. ഗ്രൂവ് ബാന്‍ഡിന്റെ ലൈവ് മ്യൂസിക് ഷോയാണ് അന്നേ ദിവസത്തെ ഏറ്റവും വലിയ ആകര്‍ഷണം. ഏപ്രില്‍ 26ന്അങ്കണവാടി ജീവനക്കാരുടെ സംഗമവും ഭിന്നശേഷി കലാനിപുണരുടെ സംഗമവും അന്നേദിവസമുണ്ടാകും. സൂരജ് സന്തോഷിന്റെ ലൈവ് മ്യൂസിക് ഷോ അന്ന് വൈകീട്ട് 6.30 മുതല്‍ നടക്കും. ഏപ്രില്‍ 27ന് ആശാ പ്രവര്‍ത്തകരുടെ സംഗമവും ആദരിക്കലും നടക്കും. രൂപാ രേവതിയുടെ വയലിന്‍ ഫ്യൂഷന്‍ പരിപാടി വൈകീട്ട് 6.30 മുതല്‍ നടക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് ക്ഷീരകര്‍ഷക സംഗമവും നടക്കും.

ഏപ്രില്‍ 28 തിങ്കളാഴ്ച ഹരിതകര്‍മസേന സംഗമവും ആദരിക്കലും ഒപ്പം കര്‍ഷക തൊഴിലാളി സംഗമവും നടക്കും. അന്ന് അന്‍വര്‍ സാദത്ത് മ്യൂസിക് നൈറ്റ് വൈകീട്ട് 6.30 മുതല്‍ നടക്കും. ഏപ്രില്‍ 29 ചൊവ്വാഴ്ചയിലെ പ്രധാന ആകര്‍ഷണം വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം എന്ന നാടകമാണ്. ഏപ്രില്‍ 30ന് നവസംരംഭകരുടെ സംഗമവും ഉച്ചയ്ക്ക് ശേഷം ലൈഫ് ഉപഭോക്താക്കളുടെ സംഗമവും നടക്കും. അന്നേ ദിവസം വൈകീട്ട് 6.30ന് പ്രണവം ശശി നയിക്കുന്ന നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും ഉണ്ടായിരിക്കുന്നതാണ്. ഏപ്രില്‍ 30 വൈകീട്ട് 4 മണി മുതലാണ് സമാപനസമ്മേളനം. സമാപന സമ്മേളനം ഉദ്ഘാടനവും പുരസ്‌കാര വിതരണവും മന്ത്രി വി എന്‍ വാസവന്‍ നിര്‍വഹിക്കും.

Story Highlights : ente keralam kottayam april 24

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here