Advertisement

തൃശ്ശൂരിൽ തർക്കത്തിനിടെ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ‌

April 20, 2025
Google News 1 minute Read

തൃശ്ശൂർ കോടശ്ശേരിയിൽ തർക്കത്തിനിടെ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തി. കോടശേരി സ്വദേശി ഷിജു( 42 ) ആണ് കൊല്ലപ്പെട്ടത്. പ്രതി അന്തോണി(69)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10:30ന് ശേഷമാണ് സംഭവം നടന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ തർക്കത്തിലേർപ്പെട്ടതും കൊലപാതകത്തിൽ കലാശിച്ചതും. നായ തൊട്ടടുത്ത പറമ്പിൽ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇരുവരും തമ്മിൽ തർക്കം ഒന്നും ഉണ്ടായിട്ടില്ലായിരുന്നു. ഇന്നലെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ഷിജുവിനെ അന്തോണി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Story Highlights : Man killed Neighbor during argument in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here