ലഹരി വ്യാപനം പ്രതിരോധിക്കാൻ പാർട്ടി ഒറ്റക്കെട്ടായി മുൻകൈയെടുക്കും; എസ് സതീഷ്

ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ കേരളസർക്കാർ ഒരു യജ്ഞം രൂപപ്പെടുത്തിയിട്ടുണ്ടെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ്. ലഹരി വ്യാപനം തടയാൻ പാർട്ടി ഒറ്റക്കെട്ടായി മുൻകൈയെടുക്കും വിപത്തിനെതിരെ ജനകീയ പ്രസ്ഥാനത്തെ പടുത്തുയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
കൊച്ചി വൈപ്പിനിൽ മെയ് 1 ന് ഇരുപത്തിയയ്യായിരം ആളുകളെ അണിനിരത്തികൊണ്ട് പാർട്ടിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട് അങ്ങിനെ ജില്ലയിലെ എല്ലാ പ്രദേശത്തും പരിപാടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ലഹരി വ്യാപനം തടയാൻ ജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമാണെന്നും എസ് സതീഷ് കൂട്ടിച്ചേർത്തു.
Story Highlights : The party will take a united initiative to combat the spread of drug abuse; S Sathish
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here