Advertisement

4 ദിവസത്തെ സന്ദർശനം; യുഎസ് വൈസ് പ്രസിഡൻറ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും

April 20, 2025
Google News 2 minutes Read
vance

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് നാളെ ഇന്ത്യയിൽ എത്തും. നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായിട്ടാണ് വാൻസ് കുടുംബത്തോടൊപ്പം എത്തുന്നത്. നാളെ രാവിലെ പാളം എയർപോർട്ട് സ്റ്റേഷനിൽ എത്തുന്ന അദ്ദേഹത്തെ വിദേശകാര്യമന്ത്രാലയം ഉദ്യോഗസ്ഥർ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ വൈകീട്ട് കൂടിക്കാഴ്ച നടത്തുന്ന വാൻസ് അത്താഴവിരുന്നിലും പങ്കെടുക്കും. വ്യാപാരം, താരിഫ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉപയകക്ഷി സൗഹൃദബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഉന്നത തല സംഘത്തിന്റെ സന്ദർശനം കൊണ്ട് സാധിക്കുമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.

ഇന്ത്യന്‍ വംശജയായ ഉഷ വാന്‍സും മക്കളായ ഇവാൻ, വിവേക്, മിരാബെല്‍ എന്നിവരും ജെ ഡി വാൻ‌സിനൊപ്പമുണ്ടാകും. ഔദ്യോഗിക പരിപാടികള്‍ക്ക് പുറമേ, ഇന്ത്യയുടെ ചരിത്ര പ്രധാന കേന്ദ്രങ്ങളായ ജയ്പൂര്‍, ആഗ്ര തുടങ്ങിയവ വാന്‍സും കുടുംബവും സന്ദര്‍ശിക്കും.

Story Highlights : US Vice President JD Vance to arrive in India tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here