Advertisement

ശ്രീലങ്കൻ തമിഴ് കുടുംബത്തിന്റെ കുടിയേറ്റത്തിന്റെ കഥയുമായി ടൂറിസ്റ്റ് ഫാമിലി

7 days ago
Google News 3 minutes Read

അബിഷൻ ജീവിന്ദിന്റെ സംവിധാനത്തിൽ ശശികുമാറും, സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ടൂറിസ്റ്റ് ഫാമിലിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ട്രെയിലറിന് 5 മണിക്കൂറിനുള്ളിൽ 6 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കാനായിട്ടുണ്ട്.

തമിഴ്‌നാട്ടിലേക്ക് സാഹസികമായി കുടിയേറുകയും, രാഷ്ട്രീയ പ്രശ്നങ്ങൾ കാരണം ശ്രീലങ്കൻ പൗരർ ആണെന്ന രഹസ്യം മറച്ചു വെച്ചുകൊണ്ടാണ് കുടുംബം ജീവിക്കുന്നത് എന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്. ട്രെയ്‌ലറിൽ ഇവരുടെ ശ്രീലങ്കൻ തമിഴ് കേട്ട് മലയാളികൾ ആണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ തെറ്റിദ്ധരിക്കുന്നതും കാണാം.

ആവേശം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മലയാളി താരം മിഥുൻ ജയ് ശങ്കറും ‘കാത്ത് വാക്കിലെ രണ്ട കാതൽ’ എന്ന ചിത്രത്തിലൂടെ തിളങ്ങിയ ബാലതാരം കമലേഷും ടൂറിസ്റ്റ് ഫാമിലിയിൽ ശശികുമാറിന്റെയും സിമ്രാന്റെയും മക്കളായി അഭിനയിക്കുന്നുണ്ട്.അടുത്തിടെ ഒരു പുരസ്‌ക്കാര നിശയിൽ ‘താൻ പ്രായമുള്ള വേഷങ്ങൾ ചെയ്യുന്നതിനെ മറ്റൊരു നടി കളിയാക്കിയെന്ന്’ സിമ്രാൻ വെളിപ്പെടുത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

Read Also:ഒരു ബ്രെയ്ക്ക് എടുക്കുന്നുവെന്ന് ലോകേഷ് ; കൈതിക്കുള്ള ഒരുക്കമോയെന്ന് ആരാധകർ

ഭരത്ത് വിക്രമൻ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അരവിന്ദൻ വിശ്വനാഥൻ ആണ്. മില്യൺ ഡോളർ സ്റ്റുഡിയോസ്, എം.ആർ.പി എന്റര്ടെയ്ന്മെന്റ്സ് എന്നീ ബാനറുകളിൽ നസ്രത്ത് പസിലിയൻ, മഗേഷ് രാജേഷ് പസിലിയൻ, യുവരാജ് ഗണേശൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷോൺ റോൾഡൻ ഈണമിട്ട ടൂറിസ്റ്റ് ഫാമിലിയിലെ മുഗൈ മഴൈ, ആച്ചാലേ എന്നെ ഗാനങ്ങൾ ഇതിനകം ഹിറ്റ് ചാർട്ടിൽ ഇടം നേടിക്കഴിഞ്ഞു. ചിത്രം മെയ് ഒന്നിന് റിലീസ് ചെയ്യും.

Story Highlights :Tourist Family tells the story of a Sri Lankan Tamil family’s migration

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here