Advertisement

അവകാശങ്ങളുടെ പോരാട്ടവുമായി നരിവേട്ട ; ട്രെയ്‌ലർ പുറത്ത്

5 days ago
Google News 3 minutes Read

ടോവിനോ തോമസ് നായകനാകുന്ന നരിവേട്ടയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. നിരൂപക പ്രശംസയും ബോക്സോഫീസ് വിജയവും നേടിയ ഇഷ്ഖ് എന്ന ചിത്രത്തിന് ശേഷം അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം ത്രില്ലർ ഡ്രാമ സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം ടൊവിനോ തോമസ് നരിവേട്ടയിലൂടെ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നുവെന്നതും ശ്രദ്ധേയമാണ്.

അബിൻ ജോസഫ് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസിനൊപ്പം ചേരൻ, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയംവദ കൃഷ്ണൻ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും പ്രധാന വേഷങ്ങളിലഭിനയിക്കുന്നുണ്ട്. ട്രെയ്‌ലറിൽ ആദിവാസി ജനസമൂഹത്തിന്റെ പോരാട്ടങ്ങളും പൊലീസ് ഇടപെടലും ഉൾപ്പെടുത്തിയിട്ടുണ്ട്.

പൊലീസ് മർദ്ദനത്തിന്റെയും ഭൂമിക്ക് മേലുള്ള അവകാശത്തിന്റെ പേരിലുള്ള ചെറുത്തുനില്പിന്റെയും കറുത്ത മുഖം ആണ് ചിത്രത്തിന്റെ പ്രതിപാദ്യമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ടിപ്പുഷാൻ, ഷിയാസ് ഹസ്സൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിച്ചത്.

ഒരു ബ്രെയ്ക്ക് എടുക്കുന്നുവെന്ന് ലോകേഷ് ; കൈതിക്കുള്ള ഒരുക്കമോയെന്ന് ആരാധകർRead Also:

നരിവേട്ടയിലെ ആദ്യ ഗാനമായ ‘മിന്നൽ വള കയ്യിലിട്ട’ എന്ന ഗാനം ഇതിനകം യൂട്യൂബിൽ 42 ലക്ഷം കാഴ്ചക്കാരെ നേടിയിട്ടുണ്ട്. ജെക്ക്സ് ബിജോയ് ഈണമിടുന്ന ഗാനങ്ങളുടെ വരികളെഴുതിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. വിജയ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. ചിത്രം മെയ് 16 ന് റിലീസ് ചെയ്യും.

Story Highlights : A film about the fight for rights, Narivetta; Trailer out

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here