Advertisement

ആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരെ കണ്ടെത്തണമെന്ന ഉത്തരവ്; നാലുപേരെ സസ്പെൻഡ് ചെയ്തു

6 days ago
Google News 2 minutes Read

ആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങൾ തേടിയ സംഭവത്തിൽ വിദ്യഭ്യാസ വകുപ്പിന്റെ നടപടി. നാലുപേരെ സസ്പെൻഡു ചെയ്തു. നിർദ്ദേശം റദ്ദ് ചെയ്യാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിർദ്ദേശം ഇറക്കിയ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ്.പി.കെ, ജൂനിയർ സൂപ്രണ്ട് അപ്സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന ഗീതാകുമാരി, അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയർ സൂപ്രണ്ട് ഷാഹിന.എ.കെ. എന്നിവർക്കാണ് സസ്പെൻഷൻ. ഏപ്രിൽ 22ന് എല്ലാ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് പ്രധാനഅധ്യാപകർക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസർ കത്തയച്ചത്.

Read Also: ‘പോക്സോ കേസ് കെട്ടിച്ചമച്ചത്, ആസൂത്രണത്തിന് പിന്നിൽ കരിയർ വളർച്ചയിൽ അസൂയയുള്ള വ്‌ളോഗർമാർ’: വിശദീകരണവുമായി മുകേഷ് എം നായർ

‘താങ്കളുടെ സ്‌കൂളിൽനിന്നു സർക്കാർ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാർ ഉണ്ടെങ്കിൽ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിൽ ലഭ്യമാക്കണം’ എന്നാണ് കത്തിൽ പറഞ്ഞിരുന്നത്. ഉത്തരവ് വിവാദ​മായതോടെ മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പിൻവലിച്ചിരുന്നു.

Story Highlights : Four suspended for Controversial order to find christians who have not paid IT

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here