Advertisement

അച്ഛന്‍ അപ്പോള്‍ തന്നെ മരിച്ചെന്ന് എനിക്കുറപ്പായിരുന്നു, മക്കളുടെ നിലവിളി എന്നെ ഉണര്‍ത്തി, സഹോദരന്മാരെ പോലെ രണ്ട് കശ്മീരി യുവാക്കള്‍ എന്നെ കാത്തു; ആരതി പറയുന്നു…

6 days ago
Google News 2 minutes Read
ramachandran's daughter arathi about pahalgam terror attack

പിതാവിനെ തീവ്രവാദികള്‍ കണ്‍മുന്നില്‍ വച്ച് വെടിവച്ച് കൊന്നതിന്റെ നടുക്കം വിട്ടുമാറാതെ പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്‍ നായരുടെ മകള്‍ ആരതി. പ്രാദേശിക കശ്മീരികളുടെ സഹായത്തോടെയാണ് താനും കുടുംബവും രക്ഷപെട്ടത് ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു. എന്താണ് സംഭവിച്ചത് എന്ന് മനസിലാകുന്നതിന് മുന്‍പ് തന്നെ അച്ഛന്റെ ജീവന്‍ നഷ്ടമായി. ഓടി ഒളിച്ച തന്റെ പിന്നാലെയും ഭീകരര്‍ എത്തി തോക്ക് കൊണ്ട് തലയില്‍ തട്ടിയെന്നും തന്റെ മക്കള്‍ കരഞ്ഞപ്പോഴാണ് അച്ഛന്റെ മൃതദേഹം അവിടെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു. സൈനിക വേഷത്തില്ലുള്ളവര്‍ അല്ല തന്റെ അടുത്തേക്ക് എത്തിയത് എന്നും ആരതി പറഞ്ഞു. (ramachandran’s daughter arathi about pahalgam terror attack)

തീവ്രവാദികള്‍ തങ്ങള്‍ക്ക് അരികിലെത്തി അറബി പോലൊരു വാക്ക് പറഞ്ഞെന്നും അത് മനസിലാകാതെ നിന്നപ്പോള്‍ ഉടന്‍ തന്നെ അച്ഛന്റെ നേര്‍ക്ക് അവര്‍ നിറയൊഴിച്ചെന്നുമാണ് ആരതി പറയുന്നത്. അച്ഛനെ കെട്ടിപ്പിടിച്ച് കരയുമ്പോഴും തീവ്രവാദികള്‍ തോക്കുകൊണ്ട് തന്റെ തലയില്‍ കുത്തി. തന്റെ ഇരട്ടക്കുട്ടികള്‍ ഉറക്കെ നിലവിളിച്ച് അമ്മാ ഇവിടെ നിന്ന് പോകാമെന്ന് പറഞ്ഞ് കരഞ്ഞു. അച്ഛന്‍ വെടികൊണ്ട് മരിച്ചുകിടക്കുകയാണെന്ന് തനിക്ക് ഉറപ്പായിരുന്നു. കുട്ടികളെയെങ്കിലും രക്ഷിക്കാന്‍ വേണ്ടി താന്‍ കാട്ടിലൂടെ മലയിറങ്ങി ഓടി. പ്രദേശവാസികളും തനിക്കൊപ്പമുണ്ടായിരുന്ന രണ്ട് കശ്മീരി ഡ്രൈവര്‍മാരുടെ തനിക്ക് തുണയായെന്നും ആരതി പറഞ്ഞു.

Read Also: ‘ഇന്ത്യ അനാവശ്യ ഹൈപ്പ് ഉണ്ടാക്കുകയാണ്, പാകിസ്താനെതിരെ ഇന്ത്യയുടെ പക്കൽ തെളിവുകളൊന്നും ഇല്ല’; പാക് ഉപപ്രധാനമന്ത്രി

തനിക്ക് എല്ലാ സഹായങ്ങളും ചെയ്തത് തന്റെ ഡ്രൈവര്‍ മുസാഫിറും കൂടെയുണ്ടായിരുന്ന സമീര്‍ എന്ന യുവാവുമാണെന്ന് ആരതി പറഞ്ഞു. തിരികെ ശ്രീനഗറില്‍ വരുന്നതുവരെ അവരും ഒപ്പം നിന്നു. പുലര്‍ച്ചെ വരെ മോര്‍ച്ചറിയിലും മറ്റുമായി സ്വന്തം സഹോദരന്മാരെ പോലെ അവനെനിക്ക് കൂട്ടിരുന്നു. തിരികെ വരുമ്പോള്‍ കശ്മീരില്‍ എനിക്ക് രണ്ട് സഹോദരന്മാരുണ്ടെന്നും നിങ്ങള്‍ രണ്ടുപേരേയും അള്ളാഹു രക്ഷിക്കുമെന്നും അവരോട് പറഞ്ഞെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights : ramachandran’s daughter arathi about pahalgam terror attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here