Advertisement

ഷൈൻ ടോം ചാക്കോയെ വിളിച്ചു വരുത്താൻ ഫെഫ്‍ക ആരാണ്?; ഫെഫ്‍കെയ് ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം ചേമ്പര്‍

6 days ago
1 minute Read

ഫെഫ്‍കെയ് ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം ചേമ്പര്‍. ഷൈൻ ഫെഫ്കയുടെ ഭാഗമല്ല. ഷൈൻ ടോം ചാക്കോയെ വിളിച്ചു വരുത്താൻ ഫെഫ്‍ക ആരാണെന്ന് ചേമ്പർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ചോദിച്ചു. തെളിവെടുപ്പിനിടെ ഫെഫ്‍കെ നടത്തിയ ഇടപെടൽ ദുരൂഹമാണ്.

ഫെഫ്‍ക എട്ടുകാലി മമ്മൂഞ്ഞാവുകയാണ്. ഞങ്ങൾ ആണ് എല്ലാം എന്ന് വരുത്തി തീർക്കാനുള്ള നീക്കമാണ് ഫെഫ്‍ക നടത്തുന്നത്. അത് അനുവദിക്കില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു. ഐസി പരിഗണനയിലിരിക്കുന്ന വിഷയത്തിലെ ഫെഫ്ക ഇടപെടലിൽ മോണിറ്ററിംഗ് കമ്മിറ്റി അതൃപ്തി രേഖപ്പെടുത്തി.

ഫെഫ്ക വാർത്താസമ്മേളനം നടത്തിയത് ശരിയല്ല എന്ന് ഒരു വിഭാഗം പറഞ്ഞു. ഫെഫ്കയ്ക്കെതിരെ പ്രൊഡ്യുസേഴ്സ് അസോസിയേഷനും രംഗത്തെത്തി. ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് പറഞ്ഞവർ 24 മണിക്കൂർ കൊണ്ട് നിലപാട് മാറ്റി. തൊഴിൽ നൽകുന്നവർക്ക് നടപടിയെടുക്കാനറിയാം. സൂത്രവാക്യം നിർമ്മാതാവിനോട് വിശദീകരണം ചോദിക്കാൻ ഫെഫ്ക ആര് ?.പരാതി ഒത്ത് തീർപ്പാക്കാൻ ഫെഫ്ക അനാവശ്യമായ ഇടപെടൽ നടത്തിയെന്നും സജി നന്ത്യാട്ട് വിമർശിച്ചു.

ഷൈൻ ടോം ചാക്കോക്കെതിരെ വിൻസി അലോഷ്യസിന്റെ പരാതി ശരിവച്ച് സിനിമാ താരം അപർണ്ണ ജോൺസും രംഗത്ത് എത്തി. സൂത്രവാക്യം സിനിമയുടെ സെറ്റിൽ ഷൈൻ തന്നോടും മോശമായി പെരുമാറിയെന്ന് നടി ആരോപിച്ചു. ലൈംഗിക ചുവയോടെയുള്ള തീർത്തും മോശമായ സംസാരമായിരുന്നു ഷൈനിന്റേതെന്നും ഷൂട്ടിങ്ങിനിടയിൽ ഇത് വലിയ ബുദ്ധിമുട്ടായെന്നും അപർണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവത്തിൽ ഷൂട്ടിനിടയിൽ തന്നെ ഐസി അംഗത്തോട് പരാതി പറഞ്ഞിരുന്നുവെന്നും അവർ വ്യക്തമാക്കി.

Story Highlights : Saji Nandiyattu against fefka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top