Advertisement

‘ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ, സംവിധാനം ചെയ്യാൻ കൊതിയാകുന്നു’; സംവിധായകൻ ജൂഡ് ആന്തണി ജോസഫ്

4 days ago
1 minute Read

മോഹൻലാൽ ചിത്രം തുടരും കണ്ട് ഫേസ്ബുക്ക് കുറിപ്പുമായി യുവ സംവിധായകന്‍ ജൂഡ് ആന്തണി ജോസഫ്. മോഹൻലാൽ തുടരും. അതെ ലാലേട്ടൻ ഇവിടെ തന്നെ തുടരും. ശരിക്കും തരിച്ചിരുന്നുപോയ ചിത്രം. തരുണ്‍ മൂര്‍ത്തി എന്തൊരു സംവിധായകനാണ് നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ഒരു ആരാധകനാണ് താനെന്നും ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.

കെ ആര്‍ സുനില്‍ അനു​ഗ്രഹീതനായ എഴുത്തുകാരനാണ്. അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരും അതിഗംഭീരം. മലയാളം സിനിമയ്ക്ക് ഉള്ളടക്കം തന്നെയാണ് അംബാസഡര്‍. ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ. കൊതിയാകുന്നുവെന്നും ജൂഡ് ഫേസ്ബുക്കിൽ കുറിച്ചു.

ജൂഡ് ആന്തണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്

“മോഹൻലാൽ ❤️❤️❤️
തുടരും! !!!
അതെ ലാലേട്ടൻ ഇവിടെ തന്നെ തുടരും.
ശരിക്കും തരിച്ചിരുന്നുപോയ ചിത്രം
തരുണ്‍ മൂര്‍ത്തി, സഹോദരാ എന്തൊരു സംവിധായകനാണ് നിങ്ങള്‍. ഇപ്പോള്‍ നിങ്ങളുടെ ഒരു ആരാധകനാണ് ഞാന്‍.
കെ ആര്‍ സുനില്‍ ചേട്ടാ, നിങ്ങള്‍ അനു​ഗ്രഹീതനായ എഴുത്തുകാരനാണ്.
ജേക്സിന്‍റെ സം​ഗീതം, ഷാജി ചേട്ടന്‍റെ ഛായാ​ഗ്രഹണം, വിഷ്ണുവിന്‍റെ സൗണ്ട് മിക്സ് എല്ലാം സൂപ്പര്‍.
പ്രകാശ് വര്‍മ്മ, എന്റെ പൊന്നു ചേട്ടാ ചേട്ടനാണ് ചേട്ടൻ.
ബിനു ചേട്ടൻ, ശോഭന മാം അങ്ങനെ അഭിനയിച്ചവരും പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരും അതിഗംഭീരം
രജപുത്ര രഞ്ജിത്തേട്ടനും മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍.
മലയാളം സിനിമയ്ക്ക് ഉള്ളടക്കം തന്നെയാണ് അംബാസഡര്‍.
ലാലേട്ടാ ഇനി എനിക്കും കൂടെ ഒരു അവസരം താ.
കൊതിയാകുന്നു.”

അതേസമയം ചിത്രത്തിന് എമ്പാടുനിന്നും പോസിറ്റീവ് അഭിപ്രായങ്ങള്‍ വന്നതോടെ ബുക്ക് മൈ ഷോ അടക്കമുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്‍ഫോമുകളില്‍ ടിക്കറ്റ് വില്‍പ്പന കുതിച്ചുകയറി. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക.

Story Highlights : Jude anthany Joseph praises mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top