Advertisement

മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തിൽ; ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർക്കെതിരെ വിനയൻ

3 days ago
Google News 1 minute Read

ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ സംവിധായകർക്കെതിരെ സംവിധായകൻ വിനയൻ. സംഘടനകളിൽ നിന്ന് വിലക്കിയതുകൊണ്ട് ഒരു കാര്യവുമില്ല. സിനിമ സംഘടനകളും സർക്കാരും വിഷയം ഗൗരവമായി കാണണം.

ശക്തമായ നടപടികൾ ഉണ്ടായാൽ ചിലപ്പോൾ ഇവർ മാറാൻ സാധ്യതയുണ്ട്. മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രാസലഹരി ഉപയോഗിക്കുന്നത് കേരളത്തിലാണ്. സഹപ്രവർത്തകൻ വെളിപ്പെടുത്തിയ ഇക്കാര്യം തന്നെ ഞെട്ടിച്ചെന്നും വിനയൻ ട്വന്റി ഫോറിനോട് പറഞ്ഞു.

അതേസമയം വിഷയത്തിൽ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്തെത്തി. സംവിധായകരുടെ അറസ്റ്റ് ഞെട്ടിപ്പിക്കുന്നത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അന്യഭാഷ സിനിമകൾ മുന്നിൽ മലയാളത്തിന് നാണക്കേട്.

ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം സിനിമ ചെയ്യില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നു. സിനിമ സംഘടനകൾ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്നുണ്ട്. കുറച്ച് ആളുകൾ ഉപയോഗിക്കുന്നത് മലയാളം സിനിമയെ മുഴുവനായി ബാധിക്കുന്നു എന്നും അഭിലാഷ് പിള്ള 24 നോട്‌ പറഞ്ഞു.

Story Highlights : Director Vinayan against khalid rahman drug case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here