Advertisement

‘പൊതുജന പിന്തുണയ്ക്ക് നന്ദി, പ്രൊഫഷണൽ ജീവിതത്തിൽ എനിക്കുള്ളത് ഉത്തരവാദിത്തവും സത്യസന്ധതയും’, അസത്യ പ്രചരണങ്ങൾക്കെതിരെ നടപടി: നടി പ്രയാഗ മാർട്ടിൻ

3 days ago
Google News 1 minute Read

മാധ്യമ വാർത്തകൾക്കെതിരെ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. അസത്യവും അടിസ്ഥാനരഹിതവമായ ആരോപണങ്ങളിൽ തന്റെ പേര് ബന്ധിപ്പിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കും.

പൊതുജന പിന്തുണയ്ക്ക് നന്ദി. അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടുനിൽക്കുന്നത് വേദനാജനകം. ഇത്തരം വാർത്തകൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും. അസത്യ പ്രചരണങ്ങളെ അവഗണിക്കാൻ കഴിയില്ല. പ്രൊഫഷണൽ ജീവിതത്തിൽ തനിക്കുള്ളത് ഉത്തരവാദിത്വവും സത്യസന്ധതയുമെന്നും പ്രയാഗ മാർട്ടിൻ കുറിച്ചു.

പ്രയാഗ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പ്രസ്താവ

നമസ്‌കാരം, അസത്യവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി എന്‍റെ പേര് ചില മാധ്യമങ്ങൾ നിർഭാഗ്യവശാൽ ബന്ധിപ്പിച്ചിരിക്കുന്നു ഇത്തരം ആരോപണങ്ങൾ, അശ്രദ്ധയാലോ, അറിവോടെയോ, നിയന്ത്രണമില്ലാതെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ, ഞാൻ അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തീരുമാനിച്ചിരിക്കുന്നു. അസത്യ വിവരങ്ങളുടെ പ്രചരണം കണ്ടു നിൽക്കുന്നത് അത്യന്തം വിഷമകരവും വേദനാജനകവുമാണ്.വസ്‌തുതാപരമായ അടിസ്ഥാനമില്ലാത്തതും തികച്ചും അപകീർത്തികരവുമായ വ്യാജവും ദോഷകരവുമായ വിവരണങ്ങൾ ഉത്തരവാദിത്തമില്ലാതെ പ്രചരിക്കാൻ അനുവദിക്കുമ്പോൾ പൊതു മര്യാദയുടെയും അടിസ്ഥാന മാന്യതയുടെയും പ്രത്യക്ഷമായ തകർച്ചയും ഒരുപോലെ ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കുകയും, അവരിലേക്കുള്ള പൊതുജന വിശ്വാസത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.അസത്യവിവരങ്ങൾ അനിയന്ത്രിതമായി പ്രചരിക്കുന്നതും മുന്നറിയിപ്പോ ഉത്തരവാദിത്വമോ ഇല്ലാതെ തുടരുന്നതും ഇനി എന്‍റെ ഭാഗത്ത് നിന്ന് കുറച്ചു കാണാനോ അവഗണിക്കാനോ കഴിയില്ല. എന്‍റെ പ്രൊഫഷനൽ ജീവിതത്തിലുടനീളം,മാന്യത, ഉത്തരവാദിത്വം, സത്യസന്ധത എന്നിവക്ക് പ്രാധാന്യം നൽകി ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ, കുടുതൽ വിവേകം, ഉത്തരവാദിത്വം, സഹാനുഭുതി എന്നിവയോടുകൂടി ഇത്തരം വിഷയങ്ങളെ സമീപിക്കണമെന്നു ഞാൻ സമൂഹത്തോട് വിനീതമായി അഭ്യർഥിക്കുന്നു. എന്റെ പ്രിയപ്പെട്ട പൊതുജനങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും, സുഹൃത്തുക്കളുടെയും, കുടുംബാംഗങ്ങളുടെയും നിലനിൽക്കുന്ന സ്നേഹത്തിനും, വിശ്വാസത്തിനും, പിന്തുണക്കും ഞാൻ ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.

ഞാൻ മുന്നോട്ട് പോവുകയാണ്.

പ്രയാഗ റോസ് മാർട്ടിൻ

Story Highlights : Pragyaga martin response on fake news spreading

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here