‘മുസ്ലിം ലീഗ് എല്ലാ മുസ്ലിങ്ങളെയും പിന്തുണയ്ക്കില്ല, പണമുള്ളവർക്ക് പുറകിലാണ് ലീഗ്’: രാജീവ് ചന്ദ്രശേഖർ

കോൺഗ്രസിനെയും മുസ്ലിം ലീഗിനെയും കടന്നാക്രമിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുസ്ലിം ലീഗ് എല്ലാ മുസ്ലിങ്ങളെയും പിന്തുണയ്ക്കില്ല. പണമുള്ളവർക്ക് പുറകിലാണ് ലീഗ്. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താനെ കുറിച്ച് പറയുമ്പോൾ എങ്ങനെ ഇസ്ലാമോഫോബിയ ആകുമെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
വോട്ട് ബാങ്ക് രാഷ്ട്രീയം ഓർമ്മ വന്നത് കൊണ്ടാണ് കോണ്ഗ്രസ് തന്നെ എതിർത്തത്. കോണ്ഗ്രസും സിപിഐഎമ്മും ജനങ്ങളെ. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ ഇടത് വലതു മുന്നണികൾക്ക് കഴിഞ്ഞില്ല. വികസനത്തിന്റെ കാര്യത്തിൽ മുന്നോട്ട് പോയ ഏക രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. 9 വർഷത്തെ ഭരണം കൊണ്ട് കടം എടുക്കാതെ സർക്കാരിനു മുന്നോട്ടു പോകാൻ കഴിയില്ലെന്ന സ്ഥിതിയാണ് കേരളത്തിൽ.
ആശാ വർക്കർമാർ വേതനത്തിനു വേണ്ടി സമരം നടത്തുന്നു. അടിസ്ഥാന പെൻഷൻ കിട്ടുന്നില്ല. കോൺഗ്രസ് വോട്ട് ബാങ്കിനു വേണ്ടി എന്തും ചെയ്യും. ന്യൂനപക്ഷങ്ങൾക്കു വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന കോൺഗ്രസ് മുനമ്പത്തെ 610 ക്രിസ്ത്യൻ കുടുംബങ്ങൾക്ക് കിടപ്പാടം കിട്ടുന്നതിന് എതിരായി നിന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Story Highlights : Rajeev Chandrasekhar against congress muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here