Advertisement

പഹൽഗാമിൽ ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഭീകരർ എത്തി; മലയാളി പകർത്തിയ ദൃശ്യങ്ങൾ പുറത്ത്

21 hours ago
Google News 2 minutes Read

പഹൽഗാമിൽ ആക്രമണത്തിന് ദിവസങ്ങൾക്കു മുമ്പ് തന്നെ ഭീകരർ എത്തി. മലയാളിയായ മലയാളിയായ ശ്രീജിത് രമേശൻ പകർത്തിയ ദൃശ്യങ്ങളിലാണ് ആക്രമണം നടത്തിയ രണ്ട് ഭീകരരെ കണ്ടത്. ശ്രീജിത് രമേശൻ എൻഐഎയ്ക്ക് മൊഴി നൽകി. ഏപ്രിൽ18ന് കശ്മീരിൽ നിന്ന് പകർത്തിയതാണ് ദൃശ്യങ്ങൾ. ദൃശ്യങ്ങളും എൻഐഎ ശേഖരിച്ചു.

റീൽസ് ഷൂട്ടിനായി വീഡിയോ എടുക്കുന്നതിനിടെയാണ് ആറ് വയസുള്ള തന്റെ മകളുടെ പിന്നിലൂടെ ഭീകരർ കടന്നുപോയതെന്ന് ശ്രീജിത് രമേശൻ പറഞ്ഞു. ഭീകരാക്രമണത്തിന് ശേഷം പുറത്തുവിട്ട ഭീകരരുടെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ എടുത്ത ചിത്രങ്ങൾ പരിശോധിച്ചപ്പോഴാണ് ഭീകരരെ തിരിച്ചറിഞ്ഞതെന്ന് ശ്രീജിത് പറയുന്നു. തുടർന്ന് ഡൽഹി എൻഐഎയെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ മുംബൈ ഓഫീസിലേക്ക് വിളിപ്പിച്ചെന്നും ശ്രീജിത് പറഞ്ഞു.

Read Also: പഹല്‍ഗാം ഭീകരക്രമണം; ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പ് എന്ന് വിവരം

അതേസമയം പഹൽഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരർ നുഴഞ്ഞു കയറിയത് ഒന്നര വർഷം മുൻപ് എന്ന് വിവരം. സാമ്പ – കത്വ മേഖലയിൽ അതിർത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.പാക് ഭീകരർ അലി ഭായ്, ഹാഷിം മൂസ എന്നിവരാണ് നുഴഞ്ഞു കയറിയതെന്ന് സ്ഥിരീകരണ. സോൻമാർഗ് ടണൽ ആക്രമണത്തിൽ അലി ഭായ് പങ്കെടുത്തതായും വിവരമുണ്ട്. ഹാഷിം മൂസയെ ദിക്സാക്ഷികൾ തിരിച്ചറിഞ്ഞു.

Story Highlights : Terrorists reached Pahalgam days before the attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here