Advertisement

വീണ്ടും നിർണായക കൂടിക്കാഴ്ച; പ്രധാനമന്ത്രിയുടെ വസതിയിൽ കരസേനാ മേധാവിയും അജിത് ഡോവലും

April 30, 2025
Google News 2 minutes Read

പ്രധാനമന്ത്രിയുടെ വസതിയിൽ വീണ്ടും നിർണായക കൂടിക്കാഴ്ച. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയുടെ ഭാഗമായി. കരസേനാ മേധാവിയും പ്രധാനമന്ത്രിയുടെ വസതിയിലെത്തി. ഇന്ന് രാവിലെ സുരക്ഷാ കാര്യങ്ങൾ വിലയിരുത്താനായി കേന്ദ്ര മന്ത്രിസഭാ സമിതി യോ​ഗം ചേർന്നിരുന്നു.

Read Also: നിയന്ത്രണ രേഖയിലെ വെടിനിർത്തൽ കരാർ ലംഘനം; പാകിസ്താന് മുന്നറിയിപ്പ് നൽകി ഇന്ത്യ‌

പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകാൻ പൂർണ്ണ സ്വാതന്ത്യം സേനകൾക്ക് ഇന്നലെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നൽകി. തിരിച്ചടി എവിടെ എപ്പോൾ എങ്ങനെയെന്ന് സേനയ്ക്ക് തീരുമാനിക്കാം എന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. അതിർത്തിയിലടക്കം പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.

Story Highlights : Crucial meeting at the Prime Minister’s residence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here